മസ്‌കത്ത് ലോകത്തെ മികച്ച രണ്ടാമത്തെ നഗരം
മസ്‌കത്: ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമായി ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിനെ തെരഞ്ഞെടുത്തു. നംബിയോ മലിനീകരണ സൂചിക പ്രകാരമാണ് മസ്‌കത്ത് ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടിയത്. സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. വായു, ജല മലിനീകരണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, ശുചിത്വ സ്ഥിതികള്‍, പ്രകാശ, ശബ്ദ മലിനീകരണം, ഹരിത മേഖലകള്‍ എന്നിങ്ങനെ മലിനീകരണവുമായി ബന്ധപ്പെട്ട സൂചികകളെ അടിസ്ഥാനമാക്കിയാണ് നംബിയോ പട്ടിക തയ്യാറാക്കിയത്.














