വ്രതശുദ്ധിയുടെ ‘പാസ്’; സൗഹൃദം പുതുക്കി ഇഫ്താര്‍ വിരുന്ന്
റിയാദ്: പരപ്പനങ്ങാടി സൗഹൃദ സംഘം (പാസ്) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ബത്ഹ ഡിപാലസ് ഹാളില്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്ന് പരപ്പനങ്ങാടിക്കാരുടെ സംഗമ വേദിയായി. റിയാദ് നഗരത്തിലും പരിസരങ്ങളിലെ ചെറു പട്ടണങ്ങളിലുമുള്ള പരപ്പനങ്ങാടിക്കാര്‍ സംഗമത്തില്‍ പങ്കെടുത്തു. സുഹൃത്തുക്കളും കുടുംബങ്ങളും ബന്ധുക്കളും ഒന്നിച്ചു ചേര്‍ന്ന് ജന്മനാടിന്റെ റമദാന്‍ ഓര്‍മ്മക്കള്‍ പങ്കുവച്ചാണ് ഇഫ്താര്‍ ആഘോഷമാക്കിയത്. സാംസ്‌കാരിക സദസ്സില്‍ യൂനുസ് കേയി അധ്യക്ഷത വഹിച്ചു. ഇ പി സമീര്‍, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, മുനീര്‍ മക്കാനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷാഫി ഉള്ളണം […]













