സൗഹൃദ സംഗമവും ഇഫ്താര്‍ മീറ്റും
റിയാദ്: മലപ്പുറം സിഎച്ച് സെന്റര്‍ റിയാദ് ചാപ്റ്റര്‍ സൗഹൃദ സംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. സിഎച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് റിയാദ് ചാപ്റ്റര്‍ സഹായം നല്‍കും. ഇതിന്റെ ഭാഗമായി ധനസമാഹരണം സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ ഉസ്മാനാലി പാലത്തിങ്ങലില്‍ നിന്നു ചെയര്‍മാന്‍ ഷാഫി ദാരിമി ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ബത്ഹ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര മുഖ്യാതിഥിയായിരുന്നു. കെഎംസി സെന്‍ട്രല്‍, ജില്ലാ, മണ്ഡലം ഭാരവാഹികള്‍, സിഎച്ച് […]














