‘ദിശ യോഗ മീറ്റ്-2023’ റിയാദില്‍ യോഗ പ്രദര്‍ശനം അരങ്ങേറും
റിയാദ്: അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളു ൈഭാഗമായി സാമൂഹിക, സാസ്‌കാരിക കൂട്ടായ്മ ‘ദിശ’ യോഗ മീറ്റ്-2023 സംഘടിപ്പിക്കുന്നു. ജൂണ്‍ 16നു റിയാല്‍ മാഡ്രിഡ് അക്കാദമി സ്‌റ്റേഡിയത്തിലാണ് പരിപാടി. സൗദി സ്‌പോര്‍ട്‌സ് മിനിസ്ട്രിയുടെ കീഴിലുള്ള ഒളിംപ്ക് കമ്മിറ്റിയുടെ ഭാഗമായ സൗദി യോഗ കമ്മിറ്റിയുമായി ചേര്‍ന്ന് ഇന്ത്യന്‍ എംബസ്സിയുടെ സഹകരണത്തോടെ ആണ് ആഘോഷ പരിപാടികള്‍ ഒരുക്കിയിട്ടുളളതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആഘോഷപരിപാടികള്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍ ഉദ്ഘാടനം ചെയ്യും. നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, […]














