സാമൂഹിക പ്രവര്‍ത്തക സിന്ധു ഷാജിക്ക് യാത്രയയപ്പ്
റിയാദ്: സാമൂഹിക പ്രവര്‍ത്തക സിന്ധു ഷാജിക്ക് കേളി കുടുംബ വേദി യാത്രയയപ്പ് നല്‍കി. കേളി വനിതാ വേദി സെക്രട്ടറി, കുടുംബവേദി കോ ഓര്‍ഡിനേറ്റര്‍, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവാസി സമൂഹത്തിനിടയില്‍ സജീവ സാന്നിധ്യമായിരുന്നു. കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ സിന്ധു ഷാജി 25 വര്‍ഷമായി കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ (ശുമേസി ഹോസ്പിറ്റല്‍) സ്റ്റാഫ് നഴ്‌സ് ആണ്. അല്‍ വലീദ് ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയപ്പില്‍ കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം വിജില ബിജു ആമുഖ […]














