മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം
റിയാദ്: മുസ്ലിം സംഘടനകളുടെ കൂട്ടായ്മ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി ഇഫ്താര്‍ സംഘടിപ്പിച്ചു. രാജ്യവും ജനതയും സമുദായവും കടുത്ത ഫാസിസ്റ്റ് വെല്ലുവിളികള്‍ നേരിടുന്ന കാലത്ത് യോജിപ്പിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം സംഗമത്തില്‍ പങ്കെടുത്തവര്‍ പങ്കുവെച്ചു. ഇസ്ലാം കാലത്തെ അതിജീവിക്കുന്ന അജയ്യമായ ആദര്‍ശ സംഹിതയാണ്. എന്നാല്‍ സമുദായം വെല്ലുവിളികളെ നേരിടുന്നുണ്ട്. ഫാസിസ്റ്റ് ശക്തികള്‍ വിഭാവനം ചെയ്യുന്ന ഇന്ത്യ എന്താണെന്ന് മനസ്സിലാക്കാന്‍ ഉത്തര്‍ പ്രദേശിലേക്ക് നോക്കിയാല്‍ മതി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ നല്‍കിയ സമുദായത്തിന്റെ വീര ചരിത്രം ഒരു ശക്തിക്കും വെട്ടിമാറ്റാന്‍ […]













