പൊതിച്ചോറുകള്‍, പാര്‍പ്പിടം, പഠന സഹായം: കേളി പദ്ധതി പ്രഖ്യാപിച്ചു
റിയാദ്: കേളി കലാസാംസ്‌കാരിക വേദി പതിനൊന്നാം കേന്ദ്ര സമ്മേളനം ഭാവി പദ്ധതികള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുലക്ഷം പൊതിച്ചോറും കേളി അംഗങ്ങളായ നിര്‍ധന കുടുംബത്തിന് പാര്‍പ്പിടവും മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് പഠന സൗകര്യവും ഒരുക്കുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചത്. കേന്ദ്ര സമ്മേളനത്തില്‍ സിപിഐഎം സെക്രട്ടറിയേറ്റ് അംഗം പി.കെ.ബിജുവിന്റെ സാന്നിധ്യത്തില്‍ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് പദ്ധതി പ്രഖ്യാപിച്ചു. വിവിധ ഏരിയ കമ്മറ്റികള്‍ 10,000 പൊതിച്ചോറുകള്‍ വാഗ്ദാനം ചെയ്തു. മലസ് ഏരിയ ഒലയ്യ യൂണിറ്റ് രണ്ടായിരം പൊതിച്ചോറുകള്‍ നല്‍കും. […]














