വര്‍ണം നിറഞ്ഞ് ദേശീയദിനം; കമ്പോളങ്ങളും വേദികളും ഒരുങ്ങി
നൗഫല്‍ പാലക്കാടന്‍റിയാദ്: സൗദി ദേശീയ ദിനം ആഘോഷിക്കാന്‍ രാജ്യം ഒരുങ്ങിയതോടെ വിപണിയും വേദിയും സജീവം. തെരുവും കെട്ടിട സമുച്ചയങ്ങളും ഓഫീസുകളുലും വിദ്യാലയങ്ങളും അലങ്കരിക്കാന്‍ ആവശ്യമായ ഉത്പ്പന്നങ്ങളും വിപണിയില്‍ സുലഭം. റിയാദിലെ പ്രധാന മൊത്ത വിത്പ്പന കേന്ദ്രമായ ദീരയില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ദേശീയ ദിനവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കായി സ്‌കൂളുകള്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടിയിലേക്കുള്ള വസ്ത്രങ്ങളും രംഗാലങ്കാര വസ്തുക്കളുടെ വില്‍പനയും പൊടിപൊടിക്കുകയാണ്. സൗദിയില്‍ തന്നെ ഏറ്റവും വലിയ അലങ്കാര വസ്തുക്കളുടെയും കളിപ്പാട്ടങ്ങളുടെയും മൊത്ത വ്യാപാര കേന്ദ്രമായ ദീര മാര്‍ക്കറ്റില്‍ […]












