റിയാദില്‍ നടന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉച്ചകോടി
റിയാദില്‍ നടന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉച്ചകോടി
#artificialintelligence
#riyadh
#summit
റിയാദില്‍ നടന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉച്ചകോടി
#artificialintelligence
#riyadh
#summit
റിയാദില്‍ ഓണം ആഘോഷിച്ച് അന്‍സിബ ഹസന്‍
#ansibahassan
#onam
#riyadh
ഷിബു ഉസ്മാന്‍ റിയാദ്: ‘ഇത് നമ്മുടെ ഭവനം’ എന്ന പ്രമേയത്തില്‍ 92-ാമത് ദേശീയദിനാഘോഷങ്ങള്‍ തുടങ്ങിയതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി. സെപ്തംബര്‍ 26 വരെ ഒന്‍പത് ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷ പരിപാടികള്‍ അരങ്ങേറും. വ്യോമ, നാവിക, സൈനിക പ്രദര്‍ശനങ്ങള്‍, കരിമരുന്നു പ്രയോഗങ്ങള്‍, പ്രദര്‍ശനങ്ങള്‍, സംഗീത പരിപാടികള്‍, ‘സര്‍ക്യു ഡു സോലെ’ പോല മികച്ച നിലവാരമുളള കലാ വിനോദ പ്രകടനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആഘോഷ പരിപാടികള്‍. 14 നഗരങ്ങളില്‍ റോയല്‍ സൗദി എയര്‍ഫോഴ്‌സ് അതിശയിപ്പിക്കുന്ന എയര്‍ ഷോ നടത്തും.
റിയാദ്: പ്രവാസി സാമൂഹിക കൂട്ടായ്മ പ്രവര്‍ത്തക സമിതി അംഗം ബിജു വെറ്റിലപ്പാറയുടെ നിര്യാണത്തില്‍ അനുശോചന യോഗം ചേര്‍ന്നു. ബിജു വെറ്റിലപ്പാറയുടെ വിയോഗം സംഘടനയ്ക്ക് കനത്ത നഷ്ടമാണെന്ന് ചെയര്‍മാന്‍ ഗഫൂര്‍ ഹരിപ്പാട് പറഞ്ഞു. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എപ്പോഴും മുന്‍പന്തിയില്‍ നിന്ന നിസ്വാര്‍ത്ഥ പ്രവര്‍ത്തകനായിരുന്നു ബിജു വെറ്റിലപ്പാറ എന്ന് പ്രസിഡന്റ് അഫ്‌സല്‍ മുല്ലപ്പള്ളിയും അനുസ്മരിച്ചു. ജനറല്‍ സെക്രട്ടറി സുബൈര്‍ കുപ്പം, ട്രഷറര്‍ ഹാസിഫ് കളത്തില്‍, ജോയിന്‍ സെക്രട്ടറി നിഷാന്ത് കോട്ടക്കല്‍, മുസ്തഫ ആതവനാട് എന്നിവര്‍ പ്രസംഗിച്ചു. പ്രവാസി സാമൂഹിക കൂട്ടായ്മ
റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) ഓണം ആഘോഷിച്ചു. ബത്ഹ അപ്പോളൊ ഡിമോറ ഓഡിറേറാറിയത്തില്‍ നടന്ന പരിപാടി ആസ്റ്റര്‍ സനദ് ആശുപത്രി മാര്‍ക്കറ്റിംഗ് മാനേജര്‍ സുജിത്ത് അലി മൂപ്പന്‍ ഉദ്ഘാടനം ചെയ്തു. ഒരുമയുടെ ഓണം സന്തോഷപൂര്‍വം ആഘോഷിക്കാന്‍ കഴിയുന്നത് ഭാഗ്യമാണെന്ന് ഓണസന്ദേശം നല്‍കിയ നജിം കൊച്ചുകലുങ്ക് പറഞ്ഞു. പൈതൃകവും സംസ്‌കാരവും കൈവിടാതെ ഓണം ആഘോഷിക്കാന്‍ പ്രവാസ ലോകത്തും കഴിയുന്നുണ്ട്. ഇത് ഒരുമ പകര്‍ന്നു നല്‍കിയ കരുത്താണെന്നും അദ്ദേഹം പറഞ്ഞു. ചലചിത്ര താരം അന്‍സിബ ഹസന്‍, സിറ്റി
റിയാദ്: റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. അത്തപൂക്കളം മത്സരത്തില്‍ സുമേശി യൂണിറ്റ് വിജയികളായി. തിരുവാതിരകളി, വടംവലി, മാവേലിയെ വരവേല്‍ക്കല്‍, കുട്ടികള്‍ക്കുള്ള കലാ, കായിക മത്സരങ്ങള്‍ എന്നിവയും അരങ്ങേറി. റിയ അംഗങ്ങള്‍ ഉള്‍പ്പെടെ 250ലേറെ പേര്‍പങ്കെടുത്തു, ടി എന്‍ നായര്‍, ടെന്നി എന്നിവരുടെ നേതൃത്വത്തില്‍ വിഭവസമൃദമായ സദ്യയും ഒരുക്കി. സാംസ്‌കാരിക സമ്മേളനത്തില്‍ റിയ പ്രസിഡന്റ് ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം സുബ്ഹാന്‍ ആശംസകള്‍ നേര്‍ന്നു.
റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു
#onam
#Ria
#thiruvaethirva
റിയാദ്: ഔദ്യോഗിക സന്ദര്‍ശനത്തിന് ഇന്ത്യന്‍ വാണിജ്യ, വ്യവസായ, ഭക്ഷ്യ-പൊതു വിതരണ, ടെക്‌സ്‌റ്റൈല്‍സ് മന്ത്രി പിയൂഷ് ഗോയലിന്റെ ദ്വിദിന സൗദി സന്ദര്‍ശനം ആരംഭിച്ചു. സാമ്പത്തിക, നിക്ഷേപ സമിതിയുടെ മന്ത്രിതല യോഗത്തില്‍ ഗോയലും സൗദി ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനും പങ്കെടുക്കും. വെസ്റ്റ് കോസ്റ്റ് റിഫൈനറി പ്രോജക്ട്, ട്രാന്‍സ്ഓഷ്യന്‍ ഗ്രിഡ്, ഗ്രീന്‍ ഹൈഡ്രജന്‍, ഭക്ഷ്യ സുരക്ഷ, ഫാര്‍മസ്യൂട്ടിക്കല്‍, ഊര്‍ജ്ജ സുരക്ഷ എന്നിവയെക്കുറിച്ച് മന്ത്രിമാര്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇന്ത്യയില്‍ 100 ബില്യണ്‍ ഡോളര്‍ സൗദി അറേബ്യ
റിയാദ്: നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികള്‍ക്കു അവാര്‍ഡും സമ്മാനിച്ചു. സാംസ്‌കാരിക സമ്മേളനം നന്മ രക്ഷാധികാരി അബ്ദുല്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് യാസര്‍ പണിക്കത്തി അധ്യക്ഷത വഹിച്ചു. എക്‌സിറ്റ് 18-ലെ ഹൈഫ വിശ്രമ കേന്ദ്രത്തിലായിരുന്നു പരിപാടിയില്‍ ഉറിയടി, വടംവലി, കസേരകളി തുടങ്ങിയ കലാ, കായിക മത്സരങ്ങളും അരങ്ങേറി. വിഭവ സമൃദ്ധമായ ഓണസദ്യ, അത്തപ്പൂക്കളം എന്നിവക്ക് പുറമെ മാവേലിയുടെ സാന്നിധ്യം ഓണാഘോഷം വര്‍ണാഭമാക്കി. നന്മ കുടുംബാംഗങ്ങളില്‍
റിയാദ്: വരുന്ന ഒന്നര നൂറ്റാണ്ടില്‍ നഗരങ്ങള്‍ എങ്ങനെ ആസൂത്രണം ചെയ്യാമെന്നും മികച്ച സമൂഹിക ഘടന സൃഷ്ടിക്കുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡാറ്റാ സയന്‍സും ഉപയോഗിക്കാന്‍ കഴിയും. ഇതിനുളള ഉദാഹരണമാണ് കിരീടാവകാശി പ്രഖ്യാപിച്ച ദി ലൈന്‍ പദ്ധതിയെന്ന് കമ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല അല്‍സവാഹ പറഞ്ഞു. റിയാദില്‍ ആരംഭിച്ച ത്രിദിന ഗ്ലോബല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യം, ഊര്‍ജം, ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ തുടങ്ങിയ മേഖലകളില്‍ കൃത്രിമ ബുദ്ധിക്ക് ശ്രദ്ധേയമായ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നുണ്ടെന്നും
റിയാദ്: സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്ന് കേളി കുടുംബവേദി ഒന്നാം കേന്ദ്ര സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം മല്ലു സ്വാരാജ്യം നഗറില്‍ നടന്നു. ദമാം നവോദയ കുടുംബവേദി പ്രസിഡന്റും ലോക കേരളസഭ അംഗവുമായ നന്ദിനി മോഹന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഷൈനി അനിലില്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ഷിനി നസീര്‍ അധ്യക്ഷത വഹിച്ചു. നീന രക്തസാക്ഷി പ്രമേയവും, ലീന കോടിയത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സീബ കൂവോട് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ശ്രീഷ സുകേഷ് വരവ്
റിയാദ്: ഇന്ത്യയെ ഒരുമിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി രാഹുല്‍ ഗാന്ധി യുടെ നേതൃത്വത്തില്‍ നടക്കുന്ന ‘ഭാരത് ജോഡോ ‘ പദ യാത്രക്ക് ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഐക്യദാര്‍ഢ്യ പ്രഖ്യാപിച്ചു. ആറു പതിറ്റാണ്ടു കാലം ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസ്സ് രാജ്യത്ത് നാട്ടു വളര്‍ത്തിയ മതേതരത്വം, ജനാതിപത്യം, ഫെഡറലിസം മുതലായവ ഇല്ലായ്മ ചെയ്തു മുന്നോട്ട് പോകുന്ന ഫാസിസ്റ്റു സര്‍ക്കാരിനെതിരെ കരുതിയിരിക്കണമെന്ന് ഐക്യദാര്‍ഢ്യ സദ്ദസ്സില്‍ പങ്കെടുത്തവര്‍ മുന്നറിയിപ്പ് നല്‍കി. ആറു വര്‍ഷത്തെ ഭരണം രാജ്യത്തെ ജനങ്ങളെ വര്‍ഗീയതയുടെയും രാഷ്ട്രീയ വിദ്വഷത്തിന്റെയും
ജിസാന്‍: തദ്ദേശീയ കര്‍ഷകര്‍ ഉത്പ്പാദിപ്പിക്കുന്ന മികച്ച വിളകള്‍ ശേഖരിക്കുന്നതിന് ലുലു ഗ്രൂപ്പ് ജിസാനില്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുമായി സഹകരിക്കുന്നു. വാഴപ്പഴം, മാങ്ങ, പപ്പായ എന്നിവ വാങ്ങുന്നതിന് കോപറേറ്റീവ് വിഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയും ലുലു ഹൈപര്‍മാര്‍ക്കറ്റും കരാര്‍ ഒപ്പുവെച്ചു. ജിസാന്‍ ഗവര്‍ണറേറ്റില്‍ നടന്ന അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സര്‍വീസസ് സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ സാന്നിധ്യത്തില്‍ ലുലു സൗദി ഹൈപര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷഹീം മുഹമ്മദ് ആണ് കരാറില്‍
സൗദി കലാസംഘം കലാവിരുന്ന് സെപ്തം. 16ന് റിയാദില്‍ റിയാദ്: താര സംഘടനയില്‍ ആണ്‍കോയ്മയില്ലെന്ന് ‘അമ്മ’ പ്രവര്‍ത്തക സമിതി അംഗം അന്‍സിബ ഹസന്‍. അര്‍ഹതയുണ്ടെങ്കില്‍ വനിതകള്‍ക്ക് അമ്മയുടെ പ്രസിഡന്റ് ആകാന്‍ കഴിയുമെന്നും അവര്‍ റിയാദില്‍ പറഞ്ഞു. ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് ജനാധിപത്യ രീതിയിലാണ്. വൈസ് പ്രസിഡന്റായി ശ്വേതാ മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. ആശാ ശരതും മത്സരിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകള്‍ക്ക് മത്സരിക്കാന്‍ അവസരം ഉണ്ട്. അര്‍ഹതയുണ്ടെങ്കില്‍ വനിതകളെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടും. അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തയാണ്. ഡബ്‌ളിയു സി സി ക്ഷണിച്ചിട്ടില്ല. അവരെ