ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുതിയ നിയമം
റിയാദ്: സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിന് നിയമ ഭേദഗതി വരുത്തുമെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. 21 വയസില്‍ താഴെ പ്രായമുളളവരെ ഗാര്‍ഗിക തൊഴിലാളികളായി റിക്രൂട് ചെയ്യാന്‍ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ആഴ്ചയില്‍ ഒരു ദിവസം വിശ്രമവും സേവനാനന്തര ആനുകൂല്യവും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തുന്ന നിയമം അന്തിമ ഘട്ടത്തിലാണ്. വേലക്കാര്‍, ഇടയന്മാര്‍, കൃഷി തൊഴിലാളികള്‍, ഹൗസ് ഡ്രൈവര്‍, വീട്ടു കാവല്‍ക്കാരന്‍ ഉള്‍പ്പെടെ മുഴുവന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും പുതിയ നിയമം ബാധകമാക്കും. തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്യുന്നതും














