തവക്കല്‍നാ ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കാത്തവര്‍ ഇ-മെയില്‍ അയക്കണം
റിയാദ്: വിദേശ രാജ്യങ്ങളില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുകയും ആരോഗ്യ മന്ത്രാലയത്തില്‍ മൂന്ന് തവണ അപേക്ഷ സമര്‍പ്പിച്ച് ബ്‌ളോക്കാവുകയും ചെയ്തവര്‍ രേഖകള്‍ ഇമെയില്‍ വിലാസത്തില്‍ അയക്കണമെന്ന് അധികൃതര്‍. 937@എംഒഎച്ച് ഡോട് ജിഒവി ഡോട് എസ്എ എന്ന വിലാസത്തിലാണ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ രേഖകള്‍ സമര്‍പ്പിക്കേണ്ടത്. ഇഖാമ നമ്പര്‍, ഇമെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ്, പാസ്‌പോര്‍ട്ട് കോപ്പി എന്നിവയാണ് ഇമെയില്‍ ചെയ്യേണ്ടത്. തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കാത്തവര്‍ക്ക് റിയാദ് അല്‍ നഖീല്‍ പ്രിന്‍സ് തുര്‍ക്കി ബിന്‍ അബ്ദുല്‍ […]











