സര്‍ട്ടിഫിക്കറ്റുകള്‍ ഏകീകൃത ഡാറ്റാബേസില്‍ നിന്നു ലഭ്യമാക്കണം
റിയാദ്: കൊവിഡ് സര്‍ട്ടിഫിക്കേറ്റ് പരിഷ്‌കരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സൗദിയിലെ പ്രവാസികള്‍ സ്വാഗതം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേകം സര്‍ട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്യുന്നതിന് പകരം ഏകീകൃത സര്‍ട്ടിഫിക്കേറ്റ് അനുവദിക്കണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു. കേന്ദ്രവും സംസ്ഥാനവും രണ്ട് ഡാറ്റാ ബേസുകളില്‍ നിന്ന് സര്‍ട്ടിഫിക്കേറ്റ് വിതരണം ചെയ്യുന്നത് പ്രവാസികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഏപ്രില്‍ അവസാനം വരെ ഒന്നാം ഡോസ് സ്വീകരിച്ചവര്‍ക്കും രണ്ടാം ഡോസിന് മുന്‍ഗണന ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇ ഹെല്‍ത് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും രണ്ടു സര്‍ട്ടിഫിക്കറ്റുകളാണ് ലഭിക്കുന്നത്. ഇതിന് […]














