ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മഹത്തരം: അംബാസഡര്‍
റിയാദ്: സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എംബസ്സിയുടെ സഹകരണം ഉണ്ടാകുമെന്നു ഇന്ത്യന്‍ അംബാസ്സഡര്‍ ഡോ. ഔസെഫ് സയീദ്. അന്താരാഷ്ട്ര എന്‍ ജി ഓ പട്ടികയില്‍ സ്ഥാനം നേടിയ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. സൗദിയിലെ വിവിധ ഇന്റര്‍ നാഷണല്‍ സ്‌കൂളുകളില്‍ റിസാ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം ഒരുക്കുമെന്നും അംബാസഡര്‍ പറഞ്ഞു. റിസയുടെ ഓണ്‍ലൈന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റിസ റിസോഴ്‌സ് ടീം അംഗങ്ങളായ ഡോ. ഭരതന്‍, ഡോ. തമ്പി വേലപ്പന്‍, ഡോ. നസീം അഖ്തര്‍ […]













