ഗതാഗത വിലക്ക്; നിരവധി മലയാളികള്‍ യുഎഇയില്‍ കുടുങ്ങി
നസ്‌റുദ്ദീന്‍ വി ജെ റിയാദ്: അന്താരാഷ്ട്ര വ്യോമ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ നിരവധി മലയാളികള്‍ യുഎഇയില്‍ കുടുങ്ങി. യുഎഇയിലെ വിവിധ എമിരേറ്റുകളിലെ ഹോട്ടലുകളില്‍ മൂവായിരത്തിലധികം മലയാളികള്‍ കഴിയുന്നുണ്ടെന്നാണ് വിവരം. ഇവരിലേറെയും 14 ദിവസത്തെ ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് ഈ ആഴ്ച സൗദിയില്‍ എത്താന്‍ കാത്തിരുന്നവരാണ്. തൊഴില്‍ വിസയിലുളളവരും ഫാമിലി വിസയിലുളളവരും ഇതില്‍ ഉള്‍പ്പെടും. സൗദിയിലുളള രക്ഷിതാക്കളുടെ അടുത്തെത്താന്‍ യുഎഇ വഴി യാത്ര പുറപ്പെട്ട വിദ്യാര്‍ത്ഥികളും കുടുങ്ങിയിട്ടുണ്ട്. റിയാദിലെ സാമൂഹിക പ്രവര്‍ത്തകനും അന്താരാഷ്ട്ര എനര്‍ജി ഫോറം ഉദ്യോഗസസ്ഥനുമായ ഇബ്രാഹിം […]














