കൊവിഡ് വാക്‌സിന്‍: പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് വ്യാജ പ്രചാരണം
റിയാദ്: കൊവിഡ് വാക്‌സിന്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന പ്രചാരണം സൗദി ആരോഗ്യ മന്ത്രാലയം തളളി. വാകസിന്‍ ഉടന്‍ സൗദിയില്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം. അന്താരാഷ്ട്ര മാര്‍ഗ നിര്‍ദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പുവരുത്തിയാണ് ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ സൗദിയില്‍ വിതരണത്തിന് തയ്യാറെടുക്കുന്നത്. ഇതിനായി നിരവധി പഠനങ്ങളും പരിശോധനകളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമതയെ ബാധിക്കുമെന്നാണ് പ്രചാരണം. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയും ഇത് […]











