വാക്‌സിന്‍ വിതരണം; രജിസ്‌ട്രേഷന്‍ നടത്തുമെന്ന മന്ത്രാലയം
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തിന് രജിസ്‌ട്രേഷന്‍ നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം. ഇതുസംബന്ധിച്ച തീയതി പിന്നീട് പ്രഖ്യാപിക്കും. കൊവിഡ് വ്യാപനം ശക്തമായി നിയന്ത്രിക്കാന്‍ കഴിഞ്ഞ രാജ്യങ്ങളിലൊന്നാണ് സൗദി. രോഗ വ്യാപനം ഗണ്യമായി കുറഞ്ഞു. എങ്കിലും ഫലപ്രദമായ പ്രതിരോധ വാക്‌സിന്‍ ലഭ്യമാകുന്നതു വരെ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി പറഞ്ഞു. രാജ്യത്ത് കൊവിഡ് പരീക്ഷണം അന്തിമ ഘട്ടത്തിലാണ്. വിവിധ അന്താരാഷ്ട്ര വാക്‌സിന്‍ ഉത്പ്പാദകരുമായി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഗുണനിലവാരവും സുരക്ഷയും […]











