ഞായര്‍ മുതല്‍ സൗദിയില്‍ ബസ്, ട്രെയിന്‍ സര്‍വീസുകള്‍
റിയാദ്: സൗദിയിലെ ആഭ്യന്തര വിമാന സര്‍വീസിനു പുറമെ പൊതു ഗതാഗത സംവിധാനങ്ങളും മെയ് 31ന് ഭാഗികമായി പ്രവര്‍ത്തനം ആരംഭിക്കുന്നു. ബസ്, ട്രയിന്‍ സര്‍വീസുകള്‍ നടത്തുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. സൗദി പബ്‌ളിക് ട്രാന്‍സ്‌പോര്‍ട് കമ്പനിയുടെ ബസുകളും സൗദി റെയില്‍വേ ഓര്‍ഗനൈസേഷന് കീഴിലുളള ട്രെയിന്‍ സര്‍വീസീകളുമാണ് ആരംഭിക്കുന്നത്. റിയാദില്‍ നിന്നു അബ്‌ഖൈഖ്, ഹുഫൂഫ് വഴി ദമ്മാമിലേക്കുളള ട്രെയിന്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ഓണ്‍ലൈന്‍ ബുക്കിംഗിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ 6 മുതല്‍ രാത്രി 8 വരെയാണ് ട്രെയിന്‍ […]










