ബില്‍ കുടിശ്ശിക അടക്കാത്തവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് ഇല്ല
റിയാദ്: സൗദിയില്‍ നിന്നു രാജ്യം വിടണമെങ്കില്‍ വിദേശികളുടെ പേരിലുളള വിവിധ സേവനങ്ങളുടെ ബില്‍ കുടിശ്ശിക പൂര്‍ണമായി അടക്കണമെന്ന് പാസ്‌പോര്‍ട് ഡയറക്ടറേറ്റ്. വിദേശ തൊഴിലാളികളുടെ പേരിലുളള ടെലിഫേണ്‍, ഇലക്ട്രിസിറ്റി, വാട്ടര്‍ കണക്ഷനുകളുടെ ബില്‍ തുക കുടിശ്ശികയുളളവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കില്ല. ടെലികോം കമ്പനികളില്‍ വരിക്കാരായ നിരവധി വിദേശികള്‍ കുടിശ്ശിക അടക്കാതെ രാജ്യം വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടി സ്വീകരിക്കുന്നത്. സന്ദര്‍ശന വിസ പുതുക്കുന്നതിന് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ശിര്‍ വഴി […]












