ഹൂതി ഡ്രോണ്‍ സഖ്യസേന തകര്‍ത്തു
റിയാദ്: സൗദി ജനവാസ കേന്ദ്രങ്ങള്‍ ആക്രമിക്കാനുളള യമനിലെ ഹൂതികളുടെ ശ്രമം സഖ്യസേന തകര്‍ത്തു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ വ്യോമ പ്രതിരോധ സേന ആകാശത്ത് തകര്‍ത്തതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. ഒരാഴ്ചക്കിടെ മൂന്നാമത്തെ ആക്രമണ ശ്രമമാണ് സഖ്യസേന തകര്‍ത്തത്. ഇന്ന് സൗദിയുടെ ദക്ഷിണ അതിര്‍ത്തി പ്രദേശത്ത് കണ്ടെത്തിയ ഡ്രോണ്‍ ലക്ഷ്യം കാണുന്നതിന് മുമ്പ് ആകാശത്ത് തകര്‍ത്തു. ഞായറാഴ്ച അബഹ എയര്‍പോര്‍ട് ലക്ഷ്യമാക്കി സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണും തകര്‍ത്തിരുന്നു. യമനിലെ ഹദീദ […]










