വീണ്ടും ആശ്വാസം; രാജ്യത്തിന് പുറത്തുളളവരുടെ ഇഖാമ ഒരു മാസത്തേക്ക് ദീര്‍ഘിപ്പിക്കും
റിയാദ്: റീ എന്‍ട്രി വിസയില്‍ സൗദി അറേബ്യക്കു പുറത്തു പോയവരുടെ റസിഡന്റ് പെര്‍മിറ്റ് കാലാവധി നീട്ടി നല്‍കുന്നു. സെപ്തംബര്‍ 30ന് മുമ്പ് റീ എന്‍ട്രി കാലാവധി തീരുന്നവര്‍ക്കാണ് റസിഡന്റ് പെര്‍മിറ്റ് കാലാവധി ഒരു മാസം നീട്ടി നല്‍കുന്നത്. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവിനെ തുടര്‍ന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ചാണ് നടപടി പൂര്‍ത്തിയാക്കുന്നത്. അതേസമയം, ഫൈനല്‍ എക്‌സിറ്റ്, റീ എന്‍ട്രി എന്നിവ നേടിയതിന് ശേഷം രാജ്യം വിടാന്‍ കഴിയാത്തവര്‍ക്കും […]












