മത്സരങ്ങളില്‍ ഞെരിഞ്ഞമരുന്ന ചെറുകിട വ്യാപാരം
അബ്ദുള്‍കലാം ആലംകോട്, ദുബായ് ഭക്ഷ്യോത്പാദനവും വിതരണവും ലോകത്ത് സുപ്രധാന വ്യവസായങ്ങളിലൊന്നാണ്. ഭക്ഷ്യ ഉത്പ്പന്നങ്ങള്‍, ശീതള പാനീയങ്ങള്‍ എന്നിവ ഉത്പ്പാദിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന നസ്‌ലേ, പെപ്‌സി എന്നിവ ലോകത്ത് ഏറ്റവും വലിയ കമ്പനികളാണ്. വിപണിയില്‍ കടുത്ത മത്സരമാണ് ഈ മേഖലയിലുളള കമ്പനികള്‍ തമ്മിലുളളത്. ഇവരോടൊപ്പം ആഗോള തലത്തില്‍ വന്‍കിട വിതരണ ശൃംഖലകളും വിപണിയില്‍ സ്വാധീനം നേടുകയാണ്. രണ്ടു പതിറ്റാണ്ടിലേറെയായി ഫുഡ് സ്റ്റഫ് വിപണിയിലെ അനുഭവ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ചെറുകിട, ഇടത്തരം വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധികള്‍ പറയാതിരിക്കാന്‍ കഴിയില്ല. […]













