Sauditimesonline

JOSEPH
'ജോസഫിന്റെ എഴുത്തുലോകം' സാഹിത്യ ചര്‍ച്ച ഇന്ന്

gulf

Damam, gulf, Jeddah, Riyad

കൊച്ചി ജിദ്ദ ഷെഡ്യൂള്‍ഡ് വിമാനം റദ്ദാക്കി

റിയാദ്: കേരളത്തില്‍ നിന്ന് സൗദിയിലേക്ക് ഇന്ന് നടത്തുമെന്ന് പ്രഖ്യാപിച്ച ഷെഡ്യൂള്‍ഡ് വിമാനം റദ്ദാക്കി. കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുളള സൗദി എയര്‍ലൈന്‍സിന്റെ എസ് വി 775 വിമാനമാണ് റദ്ദാക്കിയത്. കൊവിഡിനെ തുടര്‍ന്ന് മാര്‍ച്ച് 15ന് നിര്‍ത്തിവെച്ച വിമാന സര്‍വീസ് ഭാഗികമായി ഇന്നലെ മുതല്‍ ആരംഭിച്ചിരുന്നു. യാത്രക്കാര്‍ക്കും വിമാന കമ്പനികള്‍ക്കുമുളള മാര്‍ഗ നിര്‍ദേശങ്ങള്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സര്‍ക്കുലര്‍ വഴി അറിയിക്കുകയും ചെയ്തു. ഇന്നു വൈകുന്നേരം 7.30ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് രാത്രി 9.55ന് ജിദ്ദയില്‍ എത്തിച്ചേരേണ്ട വിമാനമാണ് […]

Damam, gulf, Jeddah, Riyad

ഇന്ത്യയില്‍ നിന്ന് സൗദിയ ഷെഡ്യൂള്‍ഡ് വിമാനം ഇന്നെത്തും

നസ്‌റുദ്ദീന്‍ വി ജെ റിയാദ്: കേരളത്തില്‍ നിന്ന് സൗദി എയര്‍ലൈന്‍സിന്റെ ഷെഡ്യൂള്‍ഡ് വിമാനം സെപ്തംബര്‍ 16ന് ജിദ്ദയിലെത്തും. സര്‍വീസ് നിര്‍ത്തിവെച്ചതിന് ശേഷം ഇന്ത്യയില്‍ നിന്നുളള ആദ്യ സര്‍വീസ് ആണിത്. എസ് വി 775 വിമാനമാണ് സര്‍വീസ് നടത്തുന്നത്. കൊവിഡിനെ തുടര്‍ന്ന് മാര്‍ച്ച് 15ന് നിര്‍ത്തിവെച്ച വിമാന സര്‍വീസ് ഭാഗികമായി ഇന്നലെ മുതല്‍ ആരംഭിച്ചിരുന്നു. യാത്രക്കാര്‍ക്കും വിമാന കമ്പനികള്‍ക്കുമുളള മാര്‍ഗ നിര്‍ദേശങ്ങള്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇന്നലെ സര്‍ക്കുലര്‍ വഴി അറിയിച്ചു. അതിന് പിന്നാലെയാണ് കൊച്ചിയില്‍ നിന്ന്

gulf

ശമ്പള വിതരണം ഡിജിറ്റല്‍ വാലറ്റുകളില്‍; കരാര്‍ ഒപ്പുവെച്ചു

റിയാദ്: ഡിജിറ്റല്‍ വാലറ്റുകള്‍ വഴി ശമ്പളം വിതരണം ചെയ്യുന്നതിന് സൗദിയിലെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് അനുമതി. ഇതുസംബന്ധിച്ച് മാനവവിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം ഡിജിറ്റല്‍ വാലറ്റ് കമ്പനികളുമായി കരാര്‍ ഒപ്പുവെച്ചു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ ശമ്പളം വിതരണം ചെയ്യുന്നതിന് ബാങ്ക് അക്കൗണ്ടുകള്‍ക്ക് പകരം ഡിജിറ്റല്‍ വാലറ്റുകള്‍ പ്രയോജനപ്പെടുത്താനാണ് അനുമതി. മാനവ വിഭവ ശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയം അംഗീകരിക്കുകയും സൗദി പെയ്‌മെന്റ് നെറ്റ് വര്‍ക് സംവിധാനമായ മദാദില്‍ രജിസ്റ്ററും ചെയ്ത ഡിജിറ്റല്‍ വാലറ്റുകള്‍ വഴിയാണ് ശമ്പള

Damam, gulf, Jeddah, Riyad

വന്ദേ ഭാരത് മിഷന്‍: കേരളത്തിലേക്ക് ഒന്‍പത് അധിക സര്‍വീസുകള്‍

റിയാദ്: വന്ദേ ഭാരത് മിഷന്റെ ആറാം ഘട്ടത്തില്‍ സൗദിയില്‍ നിന്നു 15 അധിക സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചു. ഇതില്‍ ഒന്‍പതെണ്ണം കേരളത്തിലേക്കാണ്. ഇതോടെ ആറാം ഘട്ടത്തില്‍ നടത്തുന്ന സര്‍വീസുകളുടെ എണ്ണം 42 ആയി ഉയര്‍ന്നു. ഈ മാസം 30 വരെ നടത്തുന്ന സര്‍വീസുകളുടെ വിവരമാണ് ഇന്ത്യന്‍ എംബസി പ്രസിദ്ധീകരിച്ചത്. റിയാദില്‍ നിന്ന് കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് രണ്ടും കൊച്ചിയിലേക്ക് ഒരു സര്‍വീസും നടത്തും. ദമ്മാമില്‍ നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് രണ്ടും കണ്ണൂരിലേക്ക് ഒരു സര്‍വീസുമാണ് അധികമായി

Damam, gulf, Jeddah, Riyad

യാത്രക്കാരുടെ ശ്രദ്ധക്ക്; സൗദി സിവില്‍ ഏവിയേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍

റിയാദ്: സൗദി അറേബ്യയിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതിനുളള വ്യവസ്ഥകളും മാര്‍ഗനിര്‍ദേശങ്ങള്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിദ്ധീകരിച്ചു. പ്രസക്ത ഭാഗങ്ങള്‍ ഇങ്ങെ ജി സി സി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്ര ചെയ്യാന്‍ വിമാനങ്ങള്‍ക്ക് അനുമതി. സൗദിയില്‍ ഇഖാമയുളള വിദേശികള്‍ക്കും രാജ്യത്തിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാം. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം. കൊവിഡ് പ്രോടോകോള്‍ പ്രകാരമുളള ആരോഗ്യ മുന്‍കരുതലുകള്‍ പാലിക്കണം. സൗദിയിലെ കൊവിഡ് അവലോകന സമിതി നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി വിമാന

Damam, gulf, Jeddah, Riyad

കൃപ ചികിത്സാ സഹായം വിതരണം ചെയ്തു

റിയാദ്: കായംകുളം നിവാസികളുടെ കൂട്ടായ്മ റിയാദ് പ്രവാസി അസോസിയേഷന്‍ (കൃപ) ചികിത്സാ സഹായം വിതരണം ചെയ്തു. കായംകുളം എം എല്‍ എ അഡ്വ. യു. പ്രതിഭയുടെ സാന്നിധ്യത്തില്‍ ആറ് കുടുംബങ്ങള്‍ക്കാണ് സഹായം വിതരണം ചെയ്തത്. ചടങ്ങില്‍ കൃപ വൈസ് പ്രസിഡന്റ് ബി. ഷൈജു കണ്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എ അബ്ദുല്‍ ജലീല്‍, കെ.പി.സി.സി അംഗം അഡ്വ. ഇ സമീര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ ജെ ഷാജഹാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കൃപ പ്രസിഡന്റ് പി

Damam, gulf, Jeddah, Riyad

ഘട്ടം ഘട്ടമായി ആഭ്യന്തര ഉംറ തീര്‍ത്ഥാടനം ആരംഭിക്കും

റിയാദ്: കൊവിഡിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഉംറ തീര്‍ഥാടനം ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് അധികൃതര്‍. ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കാണ് ആദ്യം അവസരം നല്‍കുന്നത്. കൊവിഡ് പ്രോടോകോള്‍ പാലിച്ചായിരിക്കും തീര്‍ത്ഥാടകര്‍ക്ക് പുണ്യ ഭൂമിയിലേക്ക് പ്രവേശനം അനുവദിക്കുക. ഇതുസംബന്ധിച്ച് കൂടുതല്‍ സൂക്ഷ്മമായി പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യുകയാണ്. രാജ്യത്തെ കൊവിഡ് ജാഗ്രത സമിതി തീരുമാനിച്ചതിന് ശേഷമായിരിക്കധം ഉംറ തീര്‍ത്ഥാടകര്‍ക്ക് മസ്ജിദുല്‍ ഹറാം തുറന്നു കൊടുക്കുക. ഉംറ വിസയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നു രാജ്യത്തേക്ക് പ്രവേശിക്കാനോ വിസ സ്റ്റാമ്പ് ചെയ്യാനോ അനുമതി നല്‍കിയിട്ടില്ലെന്നും ഹജ്ജ്,

Damam, gulf, Jeddah, Riyad

വ്യാജ എസ് എം എസ് സന്ദേശം; ബാങ്ക് തട്ടിപ്പ് നടത്തിയവര്‍ അറസ്റ്റില്‍

റിയാദ്: ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് വ്യാജ എസ്എംഎസ് സന്ദേശം അയച്ച് പണം തട്ടുന്ന സംഘത്തെ അറസ്റ്റ് ചെയ്തു. അഞ്ച് പാക് പൗരന്‍മാരെയാണ് അറസ്റ്റ് ചെയ്തതെന്ന് റിയാദ് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍ കിര്‍ദിസ് അറിയിച്ചു. അക്കൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനാണെന്ന് ബാങ്ക് ഉപഭോക്താക്കള്‍ക്ക് സന്ദേശം അയച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. വന്‍കിട വ്യാപാര സ്ഥാപനങ്ങളുടെ പേരില്‍ വിലപിടിപ്പുളള സമ്മാനത്തിന് അര്‍ഹരായി എന്ന സന്ദേശം അയച്ചും ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നു. അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷം ഒടിപി

Damam, gulf, Jeddah, Riyad

കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കാന്‍ രണ്ടു മാസം സാവകാശം

റിയാദ്: ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ് രണ്ടു മാസത്തിനകം പുതുക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്. നിശ്ചിത സമയ പരിധിക്കകം ലൈസന്‍സ് പുതുക്കാത്തവര്‍ വര്‍ഷം 100 റിയാല്‍ അടക്കണമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി അവസാനിച്ചാല്‍ പുതുക്കുന്നതിന് രണ്ടുമാസം സാവകാശം ലഭിക്കും. അതിന് ശേഷം പുതുക്കുന്നവര്‍ പിഴ അടക്കണം. ഗതാഗത നിയമ ലംഘനങ്ങള്‍ക്കുളള പിഴ തവണകളായി അടയ്ക്കാന്‍ അനുമതിയില്ല. എന്നാല്‍ വിവിധ ഗതാഗത നിയമ ലംഘനങ്ങള്‍ക്കു ചുമത്തിയ പിഴ ഓരോന്നായി അടക്കാന്‍ കഴിയുമെന്നും

Damam, gulf, Jeddah, Riyad

75 ശതമാനം സ്വദേശിവത്ക്കരണം; ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും

റിയാദ്: സൗദിയിലെ സ്വകാര്യ മേഖലയിലെ സുപ്രധാന തസ്തികകളില്‍ 75 ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കണമെന്ന ആവശ്യം ശൂറാ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. ഈ ആഴ്ച നടക്കുന്ന കൗണ്‍സില്‍ സമ്മേളനത്തിന്റെ അജണ്ടയില്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് തീരുമാനം. ശൂറാ കൗണ്‍സില്‍ അംഗങ്ങളായ ഡോ. ഗാസി ബിന്‍ സഖര്‍, അബ്ദുല്ല അല്‍ഖാലിദി, ഡോ. ഫൈസല്‍ ആല്‍ഫാദില്‍ എന്നിവരാണ് 75 ശതമാനം സംവരണം ആവശ്യമാണെന്ന് ആവശ്യപ്പെടുന്നത്. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം വോട്ടെടുപ്പ് നടക്കും. ഭൂരിപക്ഷത്തോടെ ശൂറയുടെ അംഗീകാരം നേടിയാല്‍ തൊഴില്‍ നിയമത്തിലെ 26ാം

Damam, gulf, Jeddah, Riyad

യാത്രാ നിയന്ത്രണം പിന്‍വലിക്കുന്നു; സൗദിയിലേക്ക് മടങ്ങാന്‍ അവസരം

റിയാദ്: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നടപ്പിലാക്കിയ യാത്രാ നിയന്ത്രണം സൗദി അറേബ്യ പിന്‍വലിക്കുന്നു. അടുത്തവര്‍ഷം ജനുവരി 1 മുതല്‍ കര, നാവിക, വ്യോമ പാതകള്‍ പൂര്‍ണമായി തുറക്കും. സെപ്തംബര്‍ 15 രാവിലെ 6 മുതല്‍ ഭാഗികമായി സൗദിയിലേക്ക് പ്രവേശനം അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയന്ത്രണങ്ങള്‍ക്കു വിധേയമായി രാജ്യത്തിന് അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാന്‍ അനുമതി നല്‍കും. ഇതുപ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സിവിലിയന്‍മാര്‍, മിലിട്ടറി, ഔദ്യോഗിക ചുമതലയുളളവര്‍, നയതന്ത്ര മിഷനുകളിലെ ഉദ്യോഗസ്ഥര്‍, പ്രാദേശിക, അന്തര്‍ദേശീയ സംഘടനകളിലെ

azhchavatam, Damam, gulf, Jeddah, Riyad

കേരളത്തിലേക്ക് സെപ്തംബര്‍ 14 മുതല്‍ വിമാന സര്‍വീസ്

നസ്‌റുദ്ദീന്‍ വി ജെ കൊവിഡ് പ്രതിസന്ധിയില്‍ നിന്നു പൂര്‍ണമയും മുക്തി നേടാന്‍ ലോകത്തിന് കഴിഞ്ഞിട്ടില്ല. ജി സി സി രാജ്യങ്ങളില്‍ വിസയുളള ആയിരങ്ങള്‍ രാജ്യത്തിന് പുറത്തുണ്ട്. അന്താരാഷ്ട്ര വിമാന സര്‍വീസ് എപ്പോള്‍ ആരംഭിക്കുമെന്ന് നിശ്ചയമില്ല. വിമാന സര്‍വീസ് എപ്പോള്‍ ആരംഭിക്കുമെന്ന ചര്‍ച്ച കഴിഞ്ഞ ഏതാനും ദിവസങ്ങളായി സജീവമാണ്. ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാഷ്ട്രങ്ങള്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കാനുളള ഒരുക്കത്തിലാണ്. സദി അറേബ്യ വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളിലേക്ക് പ്രത്യേക

Damam, gulf, Jeddah, Riyad

ഇറാന്‍ സൃഷ്ടിക്കുന്ന ഭീഷണി ചെറുക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണം

റിയാദ്: പശ്ചിമേഷ്യയില്‍ ഇറാന്‍ അപകടകരമായ ഭീഷണി സൃഷ്ടിക്കുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. ഇറാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ വെല്ലുവിളിക്കുകയാണ്. യമനില്‍ ഹൂതികള്‍ക്ക് സഹായം നല്‍കി അറബ് മേഖലയെ ഭീഷണിപ്പെടുത്താനാണ് ഇറാന്‍ ശ്രമിക്കുന്നത്. അറബ് രാഷ്ട്രങ്ങളുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാണ് ഇറാന്‍ നടപടി. അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് മന്ത്രി ഇറാന്‍ ഇടപെടലുകളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ശത്രുതാപരമായ നിലപാടാണ് ഇറാന്‍ സ്വീകരിക്കുന്നത്. അറബ് രാജ്യങ്ങളില്‍ നാശം വിതക്കാനും ഛിദ്രത വളര്‍ത്താനും ഇറാന്‍

Damam, gulf, Jeddah, Riyad

വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍; ജാഗ്രതവേണമെന്ന് എസ്എഫ്ഡിഎ

റിയാദ്: വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വ്യാപകമായി വിതരണം ചെയ്യുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍. ആറു മാസത്തിനിടെ 40 ദശലക്ഷം പാക്കറ്റ് വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തതായും സൗദി ഡ്രഗ് ആന്റ് ഫുട് അതോറിറ്റി (എസ്എഫ്ഡിഎ) അറിയിച്ചു. അനധികൃതമായി വിപണിയിലെത്തിക്കുന്ന വ്യാജ സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണ്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം ആദ്യ പകുതിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 40 ദശലക്ഷം പാക്കറ്റ് വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ സൗദി

Scroll to Top