ബുറൈദയില്‍ ഈന്തപ്പഴ മേള സന്ദര്‍ശിക്കാന്‍ അയല്‍ രാജ്യങ്ങളിലുളള വ്യാപാരികളും
മിദ്‌ലാജ് വലിയന്നൂര്‍ ബുറൈദ: സൗദി അറേബ്യയിലെ ബുറൈദയില്‍ നടക്കുന്ന ഈന്തപ്പഴ മേള സന്ദര്‍ശിക്കാന്‍ അയല്‍ രാജ്യങ്ങളിലുളളവരും എത്തി തുടങ്ങി. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഈന്തപ്പഴം ഉല്‍പ്പാദിപ്പിക്കുന്ന പ്രദേശമാണ് ബുറൈദ ഉള്‍പ്പെടുന്ന അല്‍ ഖസിം പ്രവിശ്യ. ഗവര്‍ണറേറ്റും കാര്‍ഷിക മന്ത്രാലയവും സംയുക്തമായാണ് ഈന്തപ്പഴ മേള ഒരുക്കിയിട്ടുളളത്. 30 ഇനങ്ങളിലുളള ഈന്തപ്പഴങ്ങള്‍ മേളയിലുണ്ട്. ഈന്തപ്പഴം അടിസ്ഥാന ഘടകമായി ചേര്‍ത്ത മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്. ഓരോ ദിവസവും തോട്ടങ്ങളില്‍ നിന്നെത്തിക്കുന്ന ഈന്തപ്പഴങ്ങളുടെ ലേലത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ […]










