കേരളത്തില്‍ നിന്നു എയര്‍ അറേബ്യ സര്‍വീസ്; സൗദി യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസ് അനുവദിച്ചില്ല
റിയാദ്: കേരളത്തില്‍ നിന്നു ഇന്നു പുറപ്പെടേണ്ട രണ്ട് എയര്‍ അറേബ്യ സര്‍വീസുകള്‍ ഷെഡ്യൂള്‍ പ്രകാരം സര്‍വീസ് നടത്തും. ഷാര്‍ജ വഴി ദമ്മാമിലേക്കുളള കണക്ഷന്‍ ഫ്‌ളൈറ്റുകളാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നു സൗദിയിലേക്കുളള യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസ് ഇഷ്യൂ ചെയ്തില്ല. ഇതോടെ ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് ഷെഡ്യൂള്‍ഡ് വിമാനങ്ങളില്‍ മടങ്ങി വരാന്‍ കഴിയില്ലെന്ന് ഉറപ്പായി. സെപ്തംബര്‍ 25ന് പുലര്‍ച്ചെ 4ന് പുറപ്പെട്ട് കണക്ഷന്‍ ഫ്‌ളൈറ്റില്‍ ദാമ്മാമില്‍ രാവിലെ 9ന് എത്തിച്ചേരേണ്ട ജി9 440 വിമാനത്തില്‍ യാത്ര […]











