ഹൗസ് ഡ്രൈവര്‍ ജോലിക്കെത്തി; ഈന്തപ്പനയുടെ അധിപനായി
മിദ്‌ലാജ് വലിയന്നൂര്‍ ബുറൈദ: ഹൗസ് ഡ്രൈവര്‍ ജോലിക്കെത്തി ഈന്തപ്പന തോട്ടത്തിന്റെ അധിപനായ അനുഭവമാണ് മലയാളിയായ പാറമ്മല്‍ അഹമ്മദിന്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഈന്തപ്പഴം വിളയുന്നിടമാണ് ബുറൈദ. ഇരുപത്തിയാറ് വര്‍ഷമായി അല്‍ ഖസിം പ്രവിശ്യയിലെ ബുറൈദ റിയാദുല്‍ ഖബ്‌റയിലെ കൃഷിത്തോട്ടമാണ് മലപ്പുറം ചന്തപ്പറമ്പ് പാറമ്മല്‍ അഹമ്മദിന്റെ ലോകം. തൊഴിലുടമ മരിച്ചതോടെയാണ് തോട്ടത്തില്‍ കൃഷിയും പരിപാലനവും നടത്തിപ്പും അഹമ്മദിന്റെ ചുമതലയായത്. മക്കളാണ് തോട്ടത്തിന്റെ അവകാശികള്‍. വിളവെടുപ്പു കാലത്ത് തോട്ടം കാണാന്‍ അവര്‍ എത്തും. തോട്ടത്തില്‍ പുതിയ പനകള്‍ തഴച്ചു വളരുകയും […]














