സൗദിയിലേക്ക് മടങ്ങാന്‍ മാര്‍ഗരേഖ; ഡിസ്‌ക്ലൈമര്‍ ഫോം സമര്‍പ്പിക്കണം
റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസ് ഭാഗികമായി പുനരാരംഭിക്കാന്‍ ആലോചന. വിദേശത്തു കഴിയുന്നവരെ സൗദിയിലേക്ക് മടക്കി കൊണ്ടുവരും. ഇതിനുളള മാര്‍ഗ നിര്‍ദേശങ്ങള്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറപ്പെടുവിച്ചു. ആഗസ്ത് 16ന് ജിഎസിഎ എയര്‍ലൈന്‍സുകള്‍ക്കായി പപറപ്പെടുവിച്ച സര്‍ക്കുലറിലാണ് (1441/1619/4) വിശദാംശങ്ങളുളളത്. സൗദിയിലേക്ക് മടങ്ങിയെത്തുന്നവര്‍ സമര്‍പ്പിക്കേണ്ട ഡിസ്‌ക്ലൈമര്‍ ഫോമിന്റെ മാതൃകയും സര്‍ക്കുലറിനോടൊപ്പം പ്രസിദ്ധീകരിച്ചു. സൗദിയിലെത്തിച്ചേരുന്നതന് മുമ്പ് യാത്രക്കാര്‍ക്ക് ഹെല്‍ത്ത് ഡിസ്‌ക്ലൈമര്‍ ഫോം വിതരണം ചെയ്തിരിക്കണം. പൂര്‍പ്പിച്ച ഫോം എയര്‍പോര്‍ട്ട് ഹെല്‍ത് കണ്‍ട്രോള്‍ സെന്ററില്‍ സമര്‍പ്പിക്കണമെന്നും എയര്‍ലൈന്‍ […]














