Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

gulf

Damam, gulf, Jeddah, Riyad

ബ്രിട്ടീഷ് നാവികന് ചെങ്കടലില്‍ സൗദി സുരക്ഷാ സേനയുടെ വൈദ്യ സഹായം

റിയാദ്: ശ്വാസ തടസം നേരിട്ട ബ്രിട്ടീഷ് നാവികന് സൗദി അതിര്‍ത്തി സുരക്ഷാ സേന അടിയന്തിര ചികിത്സ ലഭ്യമാക്കി. ചെങ്കടലിലൂടെ സഞ്ചരിച്ച കപ്പലില്‍ നിന്നു സഹായ അഭ്യര്‍ഥന ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ സേനയുടെ കപ്പല്‍ നാവികന് ചികിത്സ ലഭ്യമാക്കിയത്. ജിദ്ദയിലുളള സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്ററില്‍ ജിബൂതിയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലില്‍ നിന്നു അടിയന്തിര വൈദ്യ സഹായം ആവശ്യപ്പെട്ട് കാപ്റ്റന്റെ സന്ദേശം ലഭിച്ചു. സൗദിയുടെ ദക്ഷിണ തുറമുഖ നഗരമായ ജിസാന്‍ നിന്നു 125 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറാണ് […]

Damam, gulf, Jeddah, Riyad

കൊമോഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇംഗ്‌ളീഷിലും ലഭ്യമാക്കും

റിയാദ്: അറബി ഭാഷയില്‍ മാത്രം വിതരണം ചെയ്തിരുന്ന കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇംഗ്‌ളീഷിലും ലഭ്യമാക്കുമെന്ന് സൗദി വാണിജ്യ, നിക്ഷേപ മന്ത്രാലയം. വ്യവസായ വാണിജ്യ മേഖലയില്‍ കൂടുതല്‍ വിദേശ ഇടപാടുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇംഗ്‌ളീഷിലും വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ നേടിയവര്‍ക്ക് വെബ് സൈറ്റില്‍ നിന്നു ഇംഗ്‌ളീഷ് സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം ഒരുക്കും. വ്യക്തികള്‍, ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍, കമ്പനികള്‍ തുടങ്ങി ഏതു വിഭാഗത്തില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ നേടിയവര്‍ക്കും മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍

Damam, gulf, Jeddah, Riyad

‘ഓപ്പര്‍ച്യൂനിറ്റീസ് 2020’ ഫെബ്രുവരി 24ന് റിയാദില്‍

റിയാദ്: സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലും നിക്ഷേപ അവസരം വര്‍ധിപ്പിക്കുന്നതിന് ‘ഓപ്പര്‍ച്യൂനിറ്റീസ് 2020’ എന്ന പേരില്‍ മുനിസിപ്പല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് സംഘടിപ്പിക്കുന്നു. മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 24ന് റിയാദിലാണ് പരിപാടി. റിയാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററിലാണ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് അരങ്ങേറുന്നത്. രാജ്യത്തെ മുഴുവന്‍ പട്ടണങ്ങളുടെയും വികസനം ലക്ഷ്യമാക്കിയാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുളളതെന്ന് നഗര ഗ്രാമകാര്യ വകുപ്പ് സഹമന്ത്രി ഖാലിദ് അല്‍ ദുഖൈതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നഗര മേഖലയില്‍ നിക്ഷേപ സാഹചര്യം വര്‍ധിപ്പിക്കുന്നതിനു

Damam, gulf, Jeddah, Riyad

ബിരിയാനിയുടെ രുചി വൈവിധ്യം മാറ്റുരച്ച് ‘മക്കാനി 2020’

റിയാദ്: രുചി വൈവിധ്യം മാറ്റുരച്ച പാചക മത്സരം ‘മക്കാനി 2020’ ശ്രദ്ധേയമായി. ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി ഒമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ബിരിയാനി പാചകമത്സരം അരങ്ങേറിയത്. പരിപാടി അല്‍മദീന ജനറല്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍ ഉദ്ഘാടനം ചെയ്തു. ഇരുപതിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. സൈഫുന്നീസ സുനീര്‍ ഒന്നാം സ്ഥാനവും സുബി ഷംസ് രണ്ടാം സ്ഥാനവും ഷംന ഷെഫീഖ് മൂന്നാം സ്ഥാനവും നേടി. ഷെഫുമാരായ ഹണി പി ജോ, ജീവ് തോമസ്, രജിബ് മൈതി എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. വിജയികള്‍ക്കുള്ള സ്വര്‍ണനാണയങ്ങള്‍ നെസ്‌റ്റോ

Damam, gulf, Riyad

പ്രവാസികളുടെ കൈത്താങ്ങിലാണ് കേരളമെന്ന് അനില്‍ പനച്ചൂരാന്‍

റിയാദ്: പ്രവാസികളുടെ അധ്വാന ഫലമാണ് കേരളം അനുഭവിക്കുന്നതെന്ന് കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍. റിയാദ് നവോദയ പത്താം വാര്‍ഷികാഘോഷം ‘ദശോത്സവം സീസണ്‍ രണ്ട്’ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് കലാകാരന്മാരും പ്രതിഭാധനരും പ്രവാസ ഭൂമിയില്‍ ജീവിക്കുന്നുണ്ട്. അവരുടെ അഭാവം കേരളം നേരിടുന്ന നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. സൗദിയിലേക്കുള്ള ക്ഷണം വേണ്ടെന്നുവയ്ക്കുകയായിരുന്നു. എന്നാല്‍ ഏറ്റവും മികച്ച അനുഭവമാണ് സൗദി അറേബ്യ തനിക്കു സമ്മാനിച്ചത്. ഇന്ത്യ എന്ന മഹാരാജ്യത്തിലെ ഒരു ചെറിയ ജനസമൂഹം മാത്രം സംസാരിക്കുന്ന

Damam, gulf, Jeddah, Riyad

എട്ടു വര്‍ഷത്തെ ദുരിതത്തിനൊടുവില്‍ കൃഷ്ണപ്പിള്ള നാടണഞ്ഞു

റിയാദ്: എട്ടു വര്‍ഷം താമസാനുമതി രേഖയായ ഇഖാമ ഇല്ലാതെ ദുരിതത്തിലായ മലയാളി നാടണഞ്ഞു. 34 വര്‍ഷമായി അല്‍ഖര്‍ജിലെ അരീഖില്‍ പ്ലംബറായിരുന്ന പത്തനംതിട്ട ആറന്മുള സ്വദേശി കൃഷ്ണപ്പിള്ളയാണ് കേളി സാംസ്‌കാരിക വേദി പ്രവര്‍ത്തകരുടെ സഹായത്തോടെ നാടണഞ്ഞത്. ഹൃദ്രോഗത്തിന്റെ പിടിയിലായ കൃഷ്ണപ്പിള്ളക്ക് ചികിത്സക്കുപോലും വരുമാനം ഇല്ലാത്ത സാഹചര്യം സുഹൃത്തുക്കളാണ് കേളിയെ അറിയിച്ചത്. കേളി ജീവകാരുണ്യ വിഭാഗം എംബസിയുടെ ശ്രദ്ധയില്‍ പെടുത്തിയതോടെ നാടുകടത്തല്‍ കേന്ദ്രം വഴി എക്‌സിറ്റ് നേടിയാണ് നാട്ടിലേക്ക് മടങ്ങിയത്. പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ച കേളി, ഇന്ത്യന്‍ എംബസി, കേളി

Damam, gulf, Jeddah, Riyad

ലുലു ഹൈപ്പറില്‍ ‘ടേസ്റ്റ് ഓഫ് ഈജിപ്ത്’ ഉത്സവം

റിയാദ്: സൗദിയിലെ ലുലു ഹൈപ്പറില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ‘ടേസ്റ്റ് ഓഫ് ഈജിപ്ത്’ ആരംഭിച്ചു. ഈജിപ്തിന്റെ പൈതൃകവും സംസ്‌കാരവും ഭക്ഷ്യ വിഭവങ്ങളും ടേസ്റ്റ് ഈജിപ്ത് പ്രൊമോഷന്‍ പരിപാടിയില്‍ പരിചയപ്പെടാന്‍ അവസരം ഉണ്ട്. സൗദി അറേബ്യയിലെ ഈജിപ്ഷ്യന്‍ അംബാസഡര്‍ അഹമ്മദ് ഫാറൂഖ് മേള ഉദ്ഘാടനം ചെയ്തു. ഈജിപ്ത് ഉത്സവത്തില്‍ ഒരുക്കിയിട്ടുളള രുചികൂട്ടുകള്‍ ഈജിപ്ഷ്യന്‍ പൗരന്മാര്‍ക്ക് മാത്രമല്ല, സൗദിയിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഇഷ്ടപ്പെടുമെന്ന് അംബാസഡര്‍ പറഞ്ഞു. ഈജിപ്ഷ്യല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്തുന്നതിന് ലുലു ഹൈപ്പറിന്റെ പ്രോത്സാഹനം സന്തോഷം പകരുന്നതാണെന്നും അദ്ദേഹം

Damam, gulf, Jeddah, Riyad

ന്യൂട്രല്‍ സോണില്‍ ഖനനം; ഉല്‍പ്പാദന ലക്ഷ്യം 80,000 ബാരല്‍

റിയാദ്: സൗദി കുവൈത്ത് അതിര്‍ത്തിയിലുളള ന്യൂട്രല്‍ സോണില്‍ സംയുക്ത ഖനനം ആരംഭിക്കുന്നു. തുടക്കത്തില്‍ പ്രതിദിനം 10,000 ബാരല്‍ ക്രൂഡ് ഓയില്‍ ഖനനം ചെയ്യും. ആറു മാസത്തിനകം 80,000 ബാരല്‍ ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ അറിയിച്ചു. സൗദി അതിര്‍ത്തിയായ അല്‍ ഖഫ്ജി, അയല്‍ രാജ്യമായ കുവൈത്ത് എന്നിവിടങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന വഫ്ര എണ്ണപ്പാടത്താണ് ഖനനം ആരംഭിക്കുന്നത്. ഇരുരാജ്യങ്ങളും ന്യൂട്രല്‍ സോണായി അംഗീകരിച്ച ഇവിടെ ട്രയല്‍ ഉല്‍പ്പാദനം ഉടന്‍ ആരംഭിക്കും. ഈ വര്‍ഷം തന്നെ ഇവിടെ നിന്നു എണ്ണ കയറ്റുമതി

Damam, gulf, Jeddah, Riyad

ചൂളം വിളിക്കൊരുങ്ങി റിയാദ് മെട്രോ

റിയാദ്: നിര്‍മാണം പുരോഗമിക്കുന്ന റിയാദ് മെട്രോയുടെ 85 ശതമാനം ജോലികളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ആറു ലൈനുകളിലായി 176 കിലോ മീറ്റര്‍ ദൈര്‍ഘ്യമാണ് മെട്രോക്കുളളത്. ലോകത്തെ നീളം കൂടിയ മെട്രോ പദ്ധതികളിലൊന്നാണിത്. മെട്രോയുടെ 42 ശതമാനം ഭൂഗര്‍ഭ പാതയും 47 ശതമാനം പാലങ്ങളും 11 ശതമാനം ഉപരിതല പാതയുമാണ്. മൂന്ന് വലിയ സ്‌റ്റേഷന്‍ ഉള്‍പ്പെടെ 85 സ്‌റ്റേഷനുകളാണുളളത്. ജൂണ്‍ മാസത്തോടെ ഭാഗികമായി സര്‍വീസ് ആരംഭിക്കും. ഈ വര്‍ഷം

Damam, gulf, Jeddah, Riyad

ചീട്ടുകളിക്കാന്‍ വനിതകളും; 20 ലക്ഷം റിയാല്‍ സമ്മാനം

റിയാദ്: ബലൂട്ട് ചാമ്പ്യന്‍ഷിപ്പ് 2020 എന്ന പേരില്‍ ആരംഭിച്ച ചീട്ടുകളി മത്സരത്തില്‍ വന്‍ ജനപങ്കാളിത്തം. വനിതകള്‍ ഉള്‍പ്പെടെ 18,000 കളിക്കാരാണ് പത്തു ദിവസം നീണ്ടുനില്‍ക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നത്. സൗദി ഫെഡറേഷന്‍ ഫോര്‍ ഇലക്ട്രോണിക് ആന്റ് ഇന്റലക്ച്വല്‍ സ്‌പോര്‍ട്‌സിന്റെ നേതൃത്വത്തില്‍ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ സഹായത്തോടെയാണ് ചീട്ടു കളി മത്സരം നടക്കുന്നത്. മൂന്നാം തവണയാണ് റിയാദ് മത്സരത്തിന് വേദിയാകുന്നത്. ഈ വര്‍ഷം ആദ്യമായി 40 വനിതകളും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. മത്സരം നിയന്ത്രിക്കുന്നതിന് 600 ജഡ്ജിമാരും രംഗത്തുണ്ട്. വിജയികള്‍ക്ക് 20ലക്ഷം

Damam, gulf, Jeddah, Riyad

സര്‍ഗാത്മക സമരമൊരുക്കി ഷാഹീന്‍ ബാഗിന് ഐക്യദാര്‍ഢ്യം

റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തില്‍ ദി ലൈവ് സ്ട്രീം എന്ന പേരില്‍ ശാഹീന്‍ ബാഗ് സ്‌ക്വയര്‍ സംഘടിപ്പിച്ചു. സുലൈ കാന്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടി രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ മൂന്നര വരെ നീണ്ടുനിന്നു. പരിപാടിയുടെ ഉദ്ഘടനം ശാഹീന്‍ ബാഗ് സ്വദേശിയും ജാലിയാത്ത് ഉദ്യോഗസ്ഥനുമായ ശൈഖ് ഖുത്തുബുല്ലാഹ് മുഹമ്മദ് അല്‍ അഥരി നിര്‍വ്വഹിച്ചു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഫാസിസ്റ്റുകള്‍ക്കു വിഭജിക്കാന്‍ കഴിയില്ലെന്ന്

Damam, gulf, Jeddah, Riyad

ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യം അനുവദിക്കില്ല: തിരൂരങ്ങാടി മണ്ഡലം കെ എം സി സി

റിയാദ്: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കാതെ ഫാസിസ്റ്റ് ഭരണകൂടം കാണിക്കുന്ന ധാര്‍ഷ്ട്യത്തെ ഇന്ത്യയിലെ മതേതര സമൂഹം ഒറ്റക്കെട്ടായ പോരാട്ടത്തിലൂടെ മറികടക്കുമെന്ന് റിയാദ് തിരൂരങ്ങാടി നിയോജകമണ്ഡലം കെ എം സി സി സംഘടിപ്പിച്ചപ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. ബത്ഹ കെ എം സി സി ഓഫീസില്‍ നടന്ന സംഗമം മലപ്പുറം ജില്ലാ കെ എം സി സി ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സയ്യിദ് അര്‍ഷദ് തങ്ങള്‍ ചെട്ടിപ്പടി അധ്യക്ഷത വഹിച്ചു. ഭാരതത്തിന്റെ ഭരണഘടന സംഘപരിവാര്‍

Damam, gulf, Jeddah, Riyad

റിയാദില്‍ ‘ഷാഹീന്‍ ബാഗ് സ്‌ക്വയര്‍’ പുനരാവിഷ്‌ക്കരിച്ച് കെ.എം.സി.സി

റിയാദ്: ദേശീയ പൗരത്വ നിയമത്തിനെതിരെ രാജ്യമൊട്ടാകെ അലയടിക്കുന്ന പ്രതിഷേധ സമര പരിപാടികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കെ.എം.സി.സി. ‘ഷാഹിന്‍ ബാഗ് സ്വക്വയര്‍’ പുനരാവിഷ്‌കരിച്ചാണ് സമര രംഗത്തുളളവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കരിനിയമങ്ങള്‍ക്കെതിരെയുള്ള പ്രവാസികളുടെ വേറിട്ട പ്രതിഷേധമായിരുന്നു എക്‌സിറ്റ് 18ലെ നൂര്‍ മാസ് ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ ഷാഹിന്‍ ബാഗ് സ്‌ക്വയര്‍. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ തലയില്‍ റിബ്ബണ്‍ കെട്ടി പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇന്ത്യയെ വെട്ടി മുറിക്കാനുള്ള സംഘ്പരിവാര്‍ ശക്തികളുടെ ശ്രമങ്ങളെ ബഹുഭൂരിപക്ഷം വരുന്ന ജനത അനുവദിക്കില്ലെന്നും ഇന്ത്യയുടെ മഹത്തായ

Damam, gulf, Jeddah, Riyad

ചൈനയില്‍ നിന്നെത്തിയ ഇന്ത്യന്‍ വനിതകള്‍ക്ക് കൊറോണ ബാധയില്ല

റിയാദ്: ചൈന സന്ദര്‍ശനം കഴിഞ്ഞ് സൗദിയിലെത്തിയ രണ്ട് ഇന്ത്യന്‍ വനിതകള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. ഐസൊലേഷന്‍ വാര്‍ഡില്‍ ഇവരുടെ നിരീക്ഷണം അവസാനിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി. കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടതിന് ശേഷം ചൈനയില്‍ നിന്നു സൗദിയിലേക്ക് 5000 പേര്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ചൈനയില്‍ കണ്ടെത്തിയ കോവിഡ് 19 വൈറസ് ബാധ ആര്‍ക്കും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈന സന്ദര്‍ശിച്ച സ്വദേശികളും വിദേശികളും ഉള്‍പ്പെടെ നൂറിലധികം ആളുകളെ നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ്

Scroll to Top