Sauditimesonline

SHIHABUDHEEN POITHUMKADAV
പ്രവാസമുദ്ര ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്; വാക്കിന്റെയും വരയുടെയും വസന്തമൊരുക്കി സൗദി ലിറ്റററി ഫെസ്റ്റ്

gulf

Damam, gulf, Jeddah, Riyad

സൗദിയില്‍ തൊഴിലില്ലായ്മ നിരക്ക് കുറയുന്നു

റിയാദ്: സൗദി അറേബ്യയിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി. 2019 അവസാന പദത്തിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 12 ശതമാനമാണ്. രാജ്യത്ത് 23 ലക്ഷം വനിതകള്‍ ജോലി ചെയ്യുന്നുണ്ട്. തൊഴില്‍ വിപണിയില്‍ 76 ശതമാനം ജീവനക്കാര്‍ വിദേശികളാണ്. ഒരു കോടി മുപ്പത് ലക്ഷം തൊഴിലാളികളില്‍ 31 ലക്ഷം മാത്രമാണ് സ്വദേശികള്‍. സ്വദേശികളും വദേശികളും ഉള്‍പ്പെടെ ഒരു കോടി ആറു ലക്ഷം പുരുഷന്‍മാരും 23 ലക്ഷം വനിതകളുമാണ് സൗദിയില്‍ ജോലി ചെയ്യുന്നത്. രാജ്യത്തെ […]

Damam, gulf, Jeddah, Riyad

കരുനാഗപ്പളളി കൂട്ടായ്മ ‘ന്‌നമ’ യാത്രയയപ്പ് സംഗമം

റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാമൂഹിക പ്രവര്‍ത്തകന്‍ നൗഫല്‍ കോടിയിലിന് നന്മ കരുനാഗപ്പള്ളി കൂട്ടായ്മ യാത്രയയപ്പ് നല്‍കി. കൂട്ടായ്മയുടെ രക്ഷാധികാരിയും ആക്ടിംഗ് പ്രസിഡന്റുമായിരുന്നു. മലാസ് മസാല സോണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് സമ്മേളനം എന്‍ ആര്‍ കെ ഫോറം ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിള ഉദ്ഘാടനം ചെയ്തു. ഫോര്‍ക്ക ചെയര്‍മാന്‍ സത്താര്‍ കായംകുളം മുഖ്യാതിഥിയായിരുന്നു. ആക്ടിംഗ് പ്രസിഡന്റ് സക്കീര്‍ഹുസൈന്‍ ഐ അധ്യക്ഷതവഹിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍, ഷിബു ഉസ്മാന്‍, ഗഫൂര്‍ കൊയിലാണ്ടി, ഷാജി മടത്തില്‍, അയ്യൂബ് കരൂപ്പടന്ന,

Damam, gulf, Jeddah, Riyad

പതിനേഴാം വാര്‍ഷികത്തിന്റെ നിറവില്‍ അല്‍ ആലിയ സ്‌കൂള്‍

റിയാദ്: അല്‍ ആലിയ ഇന്റര്‍നാഷംല്‍ ഇന്ത്യന്‍ സ്‌കൂള്‍ വര്‍ണാഭമായ കലാ, സാംസ്‌കാരിക പരിപാടികളോടെ പതിനേഴാം വാര്‍ഷികം ആഘോഷിച്ചു. സി ബി എസ് ഇ പ്ലസ് വണ്‍, പ്ലസ് ടൂ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുകയും ചെയ്ത. ഇന്ത്യന്‍ എംബസി കോണ്‍സിലര്‍ എസ് രാകേഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. പാഠ്യ വിഷയങ്ങളിലും പാഠ്യേതര മേഖലകളിലും വിദ്യാര്‍ഥികളുടെ മികവ് പ്രശംസനീയവും മാതൃകാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ ചെയര്‍മാന്‍ തോമസ് ചാണ്ടി എംഎല്‍എയുടെ പ്രതിനിധി കുവൈറ്റ് യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍

Damam, gulf, Jeddah, Riyad

കെ എം സി സി സൗഹൃദ സംഗമം സംഘടിപ്പിച്ചു

റിയാദ്: കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു. മര്‍വ വിശ്രമ കേന്ദ്രത്തില്‍ നടന്ന സംഗമം നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫയുടെ അദ്ധ്യക്ഷത വഹിച്ചു. പൗരത്വ ഭേദഗതി ബില്ലും ഭരണഘടനയും എന്ന വിഷയം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി അവതരിപ്പിച്ചു. രാജ്യത്തെ ഭരണഘടന നിര്‍മ്മാണ കാലം മുതല്‍ ഇന്നുവരെ പാര്‍ലമെന്റിലും പുറത്തും ഇന്ത്യന്‍

Damam, gulf, Jeddah, Riyad

ജനകീയ ഹര്‍ത്താലിന് പിന്തുണ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

റിയാദ്: മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിഷേധിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഈ മാസം 17ന് ആഹ്വാനം ചെയ്ത സംയുക്ത ഹര്‍ത്താലിന് പിന്തുണ നല്‍കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് കേരള സ്‌റ്റേറ്റ് കമ്മറ്റി. സംയുക്ത സംഘടനകള്‍ ഐക്യപ്പെട്ടു നടത്തുന്ന ജനകീയ ഹര്‍ത്താല്‍ ഹൈന്ദവ വിശ്വാസികള്‍ക്കെതിരല്ല. മറിച് ഭരണഘടനയില്‍ വെള്ളം ചേര്‍ക്കാനുള്ള സംഘപരിവാറിന്റെ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തികള്‍ക്ക് എതിരെയാണന്ന് സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു. സ്വേച്ഛാധിപത്യങ്ങളുടെ അക്രമങ്ങള്‍ക്കും കരിനിയമങ്ങള്‍ക്കും വഴങ്ങില്ല. ഇത്തരം ആജ്ഞകള്‍ കേട്ട് കിടപ്പാടങ്ങള്‍ വിട്ടോടിയവര്‍ ചരിത്രത്തിലെവിടെയും അതിജീവിച്ചിട്ടില്ല.

Damam, gulf, Jeddah, Riyad

സംഗീത വിരുന്നൊരുക്ക മ്യൂസിക് ഐഡല്‍

റിയാദ്: മാന്ത്രിക സംഗീതത്തിന്റെ വിസ്മയ വിരുന്നൊരുക്കി റിയാദ് ടാകീസ്. ഇന്ത്യന്‍ മ്യൂസിക് ഐഡല്‍ ഫൈനലിസ്റ്റ് വൈഷ്ണവ് ഗിരീഷ്, സൗദി ഗായകന്‍ അഹ്മദ് സുല്‍ത്താന്‍ മൈമാനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മ്യൂസിക് ഐഡല്‍ 2019 അരങ്ങേറിയത്. കെ സെവന്‍ സ്റ്റുഡിയോസ് , എ സിക്‌സ് മീഡിയ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാിെ ഒരുക്കിയത്. ആസ്വാദകരുടെ മനം കവര്‍ന്ന സംഗീത രാവിനൊപ്പം വൈദേഹി നൃത്തവിദ്യാലയത്തിലെ രശ്മി വിനോദിന്റെ നേതൃത്തിലുള്ള കലാകാരികളും ഹരിഷ്മയും അവതരിപ്പിച്ച നൃത്തനൃത്യങ്ങളും അരങ്ങേറി. റന്‍സിലിന്റെ സാഹസം നിറഞ്ഞ ഫയര്‍

Damam, gulf, Jeddah

പൗരത്വ ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധം: ഇസ്‌ലാഹി സെന്റര്‍

റിയാദ്: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമഭേദഗതികള്‍ രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുമെന്ന് റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍. മതനിരപേക്ഷ അന്തരീക്ഷം അപകടത്തിലാക്കുന്ന നടപടികളില്‍ നിന്നു പിന്തിരിയണമെന്നും ഇസ്‌ലാമഹി സെന്റര്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മുസ്‌ലിംകളെ മാറ്റിനിര്‍ത്തി മതാടിസ്ഥാനത്തില്‍ പൗരത്വം അനുവദിക്കുന്ന പുതിയ ബില്‍ ഭരണഘടനയുടെ അടിസ്ഥാന താത്പര്യങ്ങളോടുള്ള വെല്ലുവിളിയാണന്നും യോഗം വിലയിരുത്ത. കിംഗ് ഖാലിദ് ഇസ്‌ലാമിക് സെന്ററുമായി സഹകരിച്ചു ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സൗദി മലയാളി ഖുര്‍ആന്‍ മുസാബഖയുടെ റിയാദ് ഏരിയ പ്രചാരണോദ്ഘാടനത്തിലാണ് ഇസ്‌ലാഹി സെന്റര്‍

Damam, gulf, Jeddah, Riyad

മതേതരത്വം അശ്ലീലമായി കാണുന്നവര്‍ ഇന്ത്യ ഭരിക്കുന്നു: കെ വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ

റിയാദ്: പൗരത്വ ഭേദഗതി ബില്‍ ഭരണഘടനയുടെ മൂല്യങ്ങളെ നിരസിക്കുന്ന നിയമമാണെന്ന് ഗുരുവായൂര്‍ എം.എല്‍.എ കെ വി അബ്ദുള്‍ ഖാദര്‍. ഇന്ത്യ പതിറ്റാണ്ടുകളായി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെ ചവിട്ടി മെതിക്കുന്ന നടപടിയാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബത്ഹ ക്ലാസിക് ആഡിറ്റോറിയത്തില്‍ കേളി കലാസാംസ്‌കാരിക വേദി ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷണത്തിനു പോലും ഗതിയില്ലാത്ത അവസ്ഥയിലേക്ക് ഇന്ത്യന്‍ ജനതയുടെ സാമ്പത്തിക അടിത്തറ മോദി സര്‍ക്കാര്‍ തകര്‍ത്തു. ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും ഇന്ത്യയിലെ കാര്‍ഷിക മേഖലയെ ഇല്ലാതാക്കി. കോണ്‍ഗ്രസ്സ്

Damam, gulf, Jeddah, Riyad

കെ.എം.സി.സി വനിതാ വിംഗ് ഏഴാം വാര്‍ഷികം; ഏഴ് യുവതികള്‍ക്ക് മംഗല്യമൊരുക്കും

റിയാദ്: കെ എം സി സി വനിതാ വിംഗ് ഏഴാം വാര്‍ഷികത്തില്‍ ഏഴ് യുവതികള്‍ക്ക് മംഗല്യം. സഫാഫ് 2020 എന്ന പേരില്‍ ആഗസ്റ്റില്‍ കേരളത്തില്‍ സമൂഹ വിവാഹം നടത്തും. ഇതിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മര്‍വ വിശ്രമ കേന്ദ്രത്തില്‍ കെ എം സി സി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് നിര്‍വ്വഹിച്ചു. വനിതവിംഗ് ആക്റ്റിംഗ് പ്രസിഡന്റ് ഹസ്ബിന നാസര്‍ അധ്യക്ഷത വഹിച്ചു. സമൂഹ വിവാഹത്തിന്റെ കൂപ്പണ്‍ മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി നൗഷാദ്

Damam, gulf, Jeddah, Riyad

മലയാളം മിഷന് റിയാദില്‍ തുടക്കം

റിയാദ്: മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിന് കേരളാ സര്‍ക്കാര്‍ രൂപം നല്‍കിയ മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ റിയാദില്‍ ആരംഭിച്ചു. കിഴക്കന്‍ പ്രവിശ്യാ മലയാളം മിഷന്‍ കോഡിനേറ്റര്‍ ഷാഹിദ ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപകരണമല്ല. മറിച്ച് ഭാഷ സംസ്‌കാരവും സമൂഹവുമായുള്ള സംവദിക്കലുമാണ്. ഇത് മനസ്സിലാക്കി വളരാന്‍ കുട്ടികളെ പ്രാപ്തരക്കണമെന്ന് ഷാഹിദ ഷാനവാസ് പറഞ്ഞു. ഭാഷയിലൂടെ സംസ്‌കാരത്തെയും സമൂഹത്തെയും അറിയാന്‍ കഴിയണം. പരസ്പരം ഉള്‍ക്കൊള്ളാനും സഹജീവിയെ കരുതലോടെ ചേര്‍ത്തു പിടിക്കാനും കുഞ്ഞുങ്ങളെ പ്രാപ്തരാക്കാന്‍ ഭാഷയിലൂടെ കഴിയണമെന്നും

Damam, gulf, Jeddah, Riyad

പൗരന്‍മാരെ വര്‍ഗീയമായി വേര്‍തിരിക്കുന്നു: ഓ.ഐ.സി.സി. പ്രതിഷേധ സംഗമം

റിയാദ്: രാജ്യത്തെ ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാന്‍ ലക്ഷ്യംവെക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പൗരത്വ ഭേദഗതി ബില്‍ രാജ്യത്ത് ദൂരവ്യപകമായ പ്രത്യാഘതങ്ങളുണ്ടാക്കുമെന്ന് സംഗമത്തില്‍ പങ്കെടുത്തത്തവര്‍ അഭിപ്രയപെട്ടു. ഇത് ഏതെങ്കിലും ഓരോ പ്രത്യേക മതവിഭാഗത്തിന്റെ മാത്രം വിഷയമല്ല. ചില പ്രത്യേക മതവിഭാഗങ്ങള്‍ ബില്ലിനെതിരെ പരസ്യമായി മത സൂക്തങ്ങള്‍ വിളിച്ചു പ്രതിഷേധിക്കുന്നത് രാജ്യത്ത് വിഭാഗീയതയുണ്ടാക്കാന്‍ മാത്രമേ സഹായിക്കൂ. സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ള ആളുകളെ സംഘടിപ്പിച്ചു സംയുകതമായി പ്രക്ഷോഭം

Damam, gulf, Jeddah, Riyad

ലുലു ഹൈപ്പറില്‍ 10, 20 റിയാല്‍ പ്രൊമോഷന്‍

റിയാദ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലുലു സൗദിയില്‍ പുതിയ പ്രൊമോഷന്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 21 വരെ സൗദിയിലെ സ്‌റ്റോറുകളില്‍ 10, 20 റിയാലിന് ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നതിനാണ് പ്രൊമോഷന്‍. പലചരക്ക് സാധനങ്ങള്‍, ഭക്ഷ്യ വിഭവങ്ങള്‍, വീട്ടുപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍ എന്നിവയും പ്രൊമോഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിതമായ വിലയും ഉയര്‍ന്ന ഗുണ നിലവാരവുമുള്ള ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്ന സൗദിയിലെ ഏറ്റവും മികച്ച ഷോപ്പിംഗ് കേന്ദ്രമായി ലുലു മാറിയതില്‍ അഭിമാനമുണ്ടെന്ന് സൗദി ലുലു ഹൈപ്പര്‍ ഡയറക്ടര്‍

Damam, gulf, Jeddah, Riyad

‘ദശോത്സവം 2019’: ലോഗോ പ്രകാശനം ചെയ്തു

റിയാദ്: നവോദയ റിയാദ് ദശവാര്‍ഷികം സംഘടിപ്പിക്കുന്നു. ‘ദശോത്സവം 2019’ എന്ന പേരില്‍ ഡിസംബര്‍ 20ന് നടക്കുന്ന വാര്‍ഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. നവോദയ ഓഫിസില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കമ്മിറ്റി അംഗം അനില്‍ പിരപ്പന്‍കോട് പ്രകാശനം നിര്‍വഹിച്ചു. ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന സുനില്‍ വേളാവൂരാണ് ലോഗോ ഡിസൈന്‍ ചെയ്തത്. സ്വാഗതസംഘം ഭാരവാഹികള്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

Riyad

പൗരത്വ ബില്ലിനെതിരെ പ്രതിഷേധം

റിയാദ്: പൗരത്വ ബില്ലിനെതിരെ റിയാദ് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രതിഷേധ സംഗമം നടത്തി. ബത്ഹ സോണ ഔഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ സിദ്ധീഖ് കല്ലുപറമ്പന്‍, സലിം വാഴക്കാട്, ആദം ചെമ്പന്‍, ഹുസൈന്‍ മാടാല, ബനൂജ് പുലത്തില്‍, രതീഷ് ചെമ്മാട്, എം ടി അഹമ്മദ് കുട്ടി, അസ്‌ലം ചെമ്മാട്, ജമാല്‍ മൊയ്ദീന്‍, അമീര്‍ അബ്ബാസ്, ഹബീബുള്ള, സുല്‍ഫിക്കറലി, മുജീബ് പെരിന്തല്‍മണ്ണ, ശിബില്‍ സിദ്ധീഖ് എന്നിവര്‍ നേതൃത്വം നല്‍കി.

Scroll to Top