Sauditimesonline

keli prediction
ലോക കപ്പ്: പ്രവചന മത്സര വിജയികളെ ആദരിച്ച് കേളി

gulf

gulf

ബാബറി വിധി: പ്രവാസി വാട്‌സ് ആപുകള്‍ ‘അഡ്മിന്‍ ഒണ്‍ലി’ യിലേക്ക്

റിയാദ്: ബാബറി മസ്ജിദ് കേസില്‍ സുപ്രിം കോടതി ഇന്ന് വിധി പ്രസ്താവിക്കാനിരിക്കെ പ്രവാസ ലോകത്തും ജാഗ്രത. സാമൂഹിക മാധ്യമങ്ങളില്‍ മത സ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകള്‍ നിരീക്ഷിക്കുമെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ പ്രവാസികള്‍ക്കിടയിലുളള നൂറുകണക്കിന് വാട്‌സ് ആപ് ഗ്രൂപുകള്‍ ‘അഡ്മിന്‍ ഒണ്‍ലി’യിലേക്കു മാറി. അഡ്മിന്‍ ഒണ്‍ലിയാക്കി മാറ്റുന്നതോടെ അംഗങ്ങള്‍ക്ക് ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യാനോ ഫോര്‍വേഡ് ചെയ്യാനോ കഴിയില്ല. കേരളാ പോലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി പി പ്രമോദ് കുമാറിന്റെ പേരില്‍ ഇന്നലെ […]

gulf

മുസ്‌ലിം നവോത്ഥാനത്തിന് ഫലപ്രദം കേരള മോഡല്‍: സി.കെ സുബൈര്‍

റിയാദ്: ഉത്തരേന്ത്യന്‍ മുസ്ലിം നവോത്ഥാനത്തിന് കേരള മോഡലാണ് ഫലപ്രദമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈര്‍. മത ഭൗതിക വിദ്യാഭ്യാസത്തെ സംയോജിപ്പിച്ചുളള നവോത്ഥാന ശ്രമങ്ങളാണ് കേരളത്തില്‍ നടപ്പിലാക്കിയത്. അതോടൊപ്പം പാരസ്പര്യത്തിലൂന്നിയ രാഷ്ട്രീയ മുന്നേറ്റവും കേരള മുസ്ലിം സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ട് വരാന്‍ സാധിച്ചു. മതരാഷ്ട്രീയ രംഗങ്ങളിലെ പുരോഗതിക്ക് ഇസ്ലാഹീ പ്രസ്ഥാനവും മുസ്ലിം ലീഗും നല്‍കിയ സംഭാവനകള്‍ ദേശീയ രംഗത്തും മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ക്രിയേറ്റീവ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബത്ഹ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച

gulf

യൂത്ത് ഇന്ത്യയെ അട്ടിമറിച്ച് മര്‍വ എഫ് സി ജേതാക്കള്‍

റിയാദ്: മമ്പാട് ഏരിയ റിയാദ് വെല്‍ഫെയര്‍ അസോസിയേഷന്‍ (മര്‍വ) സൂപ്പര്‍ സോക്കര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ ഫുട്‌ബോള്‍ മാച്ച് കമ്മീഷ്ണര്‍ മുഹമ്മദ് സിയാദ് അല്‍ ഉബൈദി മുഖ്യാതിഥിയായിരുന്നു. വര്‍ണാഭമായ പരിപാടികളോടെയാണ് ടൂര്‍ണമെന്റ് സമാപിച്ചത്. സമാപന സമ്മേളനം മുഹമ്മദ് സിയാദ് അല്‍ ഉബൈദി ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് കാഞ്ഞിരാല അധ്യക്ഷ്യത വഹിച്ചു. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ മര്‍വ ക്‌ളബ് ജേതാക്കളായി. യൂത്ത് ഇന്ത്യ റിയാദിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മര്‍വ ജേതാക്കളായത്. മികച്ച കളിക്കാരനുള്ള

gulf

‘ഇലത്തണുപ്പിലെ മഴത്താളങ്ങള്‍’ പ്രകാശനം ചെയ്തു

ഷാര്‍ജ: വൈ. എ. സാജിദയുടെ ‘ഇലത്തണുപ്പിലെ മഴത്താളങ്ങള്‍’ ഓര്‍മ്മകുറിപ്പുകള്‍ ഷാര്‍ജ അന്തരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ചെറു കഥാകൃത്ത് അര്‍ഷാദ് ബത്തേരി സാഹിത്യകാരന്‍ ബഷീര്‍ തിക്കോടിക്ക് ആദ്യ പ്രതി നല്‍കി പ്രകാശനം നിര്‍വഹിച്ചു. പതിനഞ്ചു ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് ഇലത്തുമ്പിലെ മഴത്താളങ്ങള്‍. ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകനും കവിയുമായ ഇസ്മായില്‍ മേലടി അധ്യക്ഷത വഹിച്ചു ടത്തി . ജെംസ് മില്യനെയിം സ്‌കൂള്‍ മലയാള വിഭാഗം മേധാവിയും സാഹിത്യ നിരൂപകയുമായ ദീപ ചിറയില്‍ പുസ്തക പരിചയം നടത്തി. നോവലിസ്റ്റും കഥാകൃത്തുമായ സലിം

gulf

‘കരുതലോടെ’ സിജി മദേഴ്‌സ് ശില്പശാല

നിഖില സമീര്‍ റിയാദ്: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് (സിജി) റിയാദ് ചാപ്റ്റര്‍ വനിതാ വിഭാഗം സിജി മദേഴ്‌സിന്റെ നേതൃത്വത്തില്‍ ‘കരുതലോടെ’ എന്ന പ്രമേയത്തില്‍ സാമ്പത്തിക അച്ചടക്കം, ജൈവകൃഷി എന്നീ വിഷയങ്ങളില്‍ ശില്പശാല സംഘടിപ്പിച്ചു പ്രവാസത്തിലെ മാറുന്ന ജീവിതസാഹചര്യത്തില്‍ കുടുംബജീവിതത്തില്‍ ഉണ്ടായിരിക്കേണ്ട സാമ്പത്തിക അച്ചടക്കം പ്രിന്‍സ് സുല്‍ത്താന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം സീനിയര്‍ ലെക്ച്ചററും ഫിനാന്‍ഷ്യല്‍ അനലിസ്റ്റുമായി ഓ. വി. ഫൈസല്‍ അവതരിപ്പിച്ചു. ജൈവകൃഷിയുടെ അവശ്യകത സിജി മദേഴ്‌സ് പ്രസിഡന്റ് ഡോ.

gulf

മ്രൈത്രി ‘കേരളീയം’ ആഘോഷിച്ചു

റിയാദ്: മൈത്രി കരുനാഗപ്പളളി ഒരുക്കിയ കേരളപ്പിറവി ദിനാഘോഷം ശ്രദ്ധേയമായി. കേരളത്തിന്റെ പിറവിയും ചരിത്രവും വര്‍ത്തമാനവും അനാവരണം ചെയ്ത ‘ശേരളീയം 2019’ പരിപാടി സുലൈ ഖാന്‍ വിശ്രമ കേന്ദ്രത്തില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് അരങ്ങേറിയത്. വിദ്യാര്‍ഥികള്‍ക്കായി ചിത്ര രചന, ഫാന്‍സിഡ്രസ്സ് തുടങ്ങിയ മത്സരങ്ങളും നടന്നു. കേരളത്തിന്റെ സംസ്‌കാരവും പൈതൃകവും വിളംബരം ചെയ്യുന്ന കേരളീയം ന്യത്താവിഷ്‌കാരം, ന്യത്ത ന്യത്യങ്ങള്‍, ഗാന സന്ധ്യ എന്നിവയും അരങ്ങേറി. സാംസ്‌കാരിക സമ്മേളനം ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. സക്കീര്‍ ഷാലിമാര്‍ അധ്യക്ഷത വഹിച്ചു. റഹ്മാന്‍

gulf

സൗദി ഈന്തപ്പഴം: ലുലു ധാരണാപത്രം ഒപ്പവെച്ചു

റിയാദ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഘല ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സൗദി ദേശീയ പാംസ് ആന്റ് ഡേറ്റ്‌സ് കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവെച്ചു. സൗദി ഗുണനിലവാരമുളള ഈന്തപ്പഴം രാജ്യത്തെ ലുലു സ്‌റ്റോറുകള്‍ വഴി വിപണനം നടത്തുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യും. ദേശീയ ഡേറ്റ്‌സ് കേന്ദ്രം സി.ഇ.ഒ ഡോ. മുഹമ്മദ് അല്‍ നൗറിനും ലുലു ഡയറക്ടര്‍ ഷഹിം മുഹമ്മദും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. മുപ്പത്തിയെട്ടാമത് കാര്‍ഷിക പ്രദര്‍ശനത്തോടനുബന്ധിച്ചാണ് ധാരണാ പത്രം ഒപ്പുവെച്ചത്.

Education, gulf

ലേണ്‍ ദി ഖുര്‍ആന്‍ ഫൈനല്‍ പരീക്ഷ നവംബര്‍ 8ന്

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ‘ലേണ്‍ ദി ഖുര്‍ആന്‍’ രണ്ടാംഘട്ട ഫൈനല്‍ പരീക്ഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ നടക്കുന്ന പരീക്ഷയില്‍ രണ്ടായിരത്തിലധികം പരീക്ഷാര്‍ഥികള്‍ പങ്കെടുക്കും. ജാതി മത ഭേദമന്യേ വിശുദ്ധ ഖുര്‍ആനിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനാണ് ലേണ്‍ ദി ഖുര്‍ പദ്ധതി. പത്തൊന്‍പത് വര്‍ഷമായി മലയാളികളുടെ നേതൃത്വത്തില്‍ നടക്കുന്ന പദ്ധതിയില്‍ ഒരു ലക്ഷത്തിലധികം ആളുകളില്‍ ഖുര്‍ആനിന്റെ സന്ദേശം എത്തിക്കാന്‍ കഴിഞ്ഞതായി സംഘടാകര്‍ പറഞ്ഞു. നവംബര്‍ 8ന് രാവിലെ 8.30 മുതല്‍

gulf

പാപികളുടെ പട്ടണം പ്രകാശനം ചെയ്തു

ഷാര്‍ജ: ജോസഫ് അതിരുങ്കലിന്റെ പുതിയ കഥാസമാഹാരം ‘പാപികളുടെ പട്ടണം’ പ്രകാശനം ചെയ്തു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് റൈറ്റേഴ്‌സ് ഫോറം ഹാളില്‍ ബിനോയ് വിശ്വം എം.പി പ്രകാശനം നിര്‍വഹിച്ചു. എന്‍ ടി വി ചെയര്‍മാന്‍ മാത്യുക്കുട്ടിപുസ്തകം ഏറ്റു വാങ്ങി. പ്രൊഫ. ടി.പി .കുഞ്ഞിക്കണ്ണന്‍ (ശാസ്ത്ര സാഹിത്യ പരിഷത്ത്), ഡോ. പി.കെ. പോക്കര്‍ (ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്), മാധ്യമ പ്രവര്‍ത്തകന്‍ ഷാബു കിളിത്തട്ടില്‍, കഥാകൃത്ത് രമേഷ് പെരുമ്പിലാവ് തുടങ്ങിയവര്‍പങ്കെടുത്തു. എഴുത്തുകാരന്‍ ഇ.കെ. ദിനേശന്‍ പുസ്തക പരിചയം നടത്തി. മാസ് ഷാര്‍ജ, ശാസ്ത്രസാഹിത്യ

gulf

ഐ.ഒ.എഫ് ‘മഹാത്മാഗാന്ധി @ 150’ ആഘോഷിച്ചു

റിയാദ്: ഗ്രാമീണ സ്വച്ഛഭാരത്, സ്വരാജ് സ്വാഭിമാന്‍ എന്നിവ മഹാത്മജിയുടെ സ്വപ്നങ്ങളാണ്. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാറിനു കഴിഞ്ഞെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ഇന്ത്യന്‍ റെയില്‍വേ പിഎസി ചെയര്‍മാനുമായ പി കെ കൃഷ്ണദാസ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റി അന്‍പതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ഓവര്‍സീസ് ഫോറം നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച ‘മഹാത്മാഗാന്ധി @ 150’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ സെന്‍ട്രല്‍ പ്രൊവിന്‍സ് പ്രസിഡന്റ് അജയകുമാര്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ പ്രസിഡന്റ് ബാബു കല്ലുമല,

gulf

ഇവ ഓണം-ഈദ്-കേരളപ്പിറവി ആഘോഷം

റിയാദ്: വര്‍ണാഭമായ ആഘോഷ പരിപാടികളോടെ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ ഓണം-ഈദ്-കേരളപ്പിറവി ദിനം ആഘേഷിച്ചു. സുല്‍ത്താന അല്‍ നഖീല്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടി ടി എം അഹമദ് കോയ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. ഷിഹാബ് കൊട്ടുകാട്, അഷ്‌റഫ് വടക്കേവിള, ഷക്കീബ് കൊളക്കാടന്‍, സത്താര്‍ കായംകുളം, അബ്ദുല്ല വല്ലാഞ്ചിറ, സുധീര്‍ കുമ്മിള്‍, ജലീല്‍ ആലപ്പുഴ, ഷക്കീല വഹാബ്, നിസാര്‍ അഹമദ്, ധന്യ ശരത്, നസ്‌റുദ്ദീന്‍ വി ജെ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി സിജു

gulf

ജീവകാരുണ്യമാണ് കെ.എം.സി.സിയുടെ കരുത്ത്: ഹൈദരലി ശിഹാബ് തങ്ങള്‍

റിയാദ്: സാമൂഹ്യ, ജീവകാരുണ്യ രംഗത്ത് കെ.എം.സി.സിപകരം വെക്കാനില്ലാത്ത പ്രസ്ഥാനമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മെഗാ ഈവെന്റ് സീസണ്‍ നാലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. ലോക ശ്രദ്ധ നേടിയ സി.എച്ച് സെന്റര്‍, ബൈത്തു റഹ്മ, ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ തുടങ്ങി മുസ് ലീം ലീഗിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പിന്തുണയും

gulf

ലേണ്‍ ദി ഖുര്‍ആന്‍ പുസ്തക പ്രകാശനം ചെയ്തു

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പഠന പദ്ധതിയായ ലേണ്‍ ദി ഖുര്‍ആന്‍ മൂന്നാംഘട്ട പുസ്തക പ്രകാശനം പി കെ കുഞ്ഞാലിക്കുട്ടി എംപി നിര്‍വഹിച്ചു. പി. വി അബ്ദുല്‍ വഹാബ് എംപി ആദ്യപ്രതി ഏറ്റുവാങ്ങി. ഖുര്‍ആനിന്റെ യഥാര്‍ത്ഥ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ശ്രമങ്ങള്‍ മാതൃകാപരമാണെന്നു അദ്ദേഹം പറഞ്ഞു. ഐക്യവും സമൂഹത്തിന് സഹായകമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും പി. കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. സൗദി അറേബ്യയിലെ പ്രവാസികളുടെ ഏറ്റവും വലിയ ഖുര്‍ആന്‍

gulf

സൈബര്‍ ബോധവത്കരണവുമായി ഐ ടി വിദഗ്ദരുടെ കൂട്ടായ്മ

റിയാദ്: സൗദി അറേബ്യയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി സാങ്കേതിക വിദഗ്ദരുടെ കൂട്ടായ്മ ഐ ടി എക്‌സ്‌പേര്‍ട്‌സ് ആന്റ് എഞ്ചിനീര്‍സ് (ഐടിഇഇ) റിയാദ് ചാപ്റ്റര്‍ സൈബര്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സാമൂഹിക ബോധവത്കരണ കഌസുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, ഓണ്‍ലൈന്‍ പര്‍ചേസ്, സ്മാര്‍ട്ട് ഫോണ്‍ അപ്ലിക്കേഷന്‍സ് തുടങ്ങി സൈബര്‍ മേഖലയില്‍ സ്വീകരിക്കേണ്ട ജാഗ്രത എന്നിവ വിശദീകരിക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ടി മേഖലയില്‍ ബോധവത്കരണ കഌസുകള്‍, ഐ.ടി ജോലികള്‍ തേടുന്ന ഉദോഗര്‍ത്ഥികള്‍ക്കായി പരിശീലന ക്ലാളാസുകള്‍

Scroll to Top