യഥാര്‍ത്ഥ ഹൈന്ദവ ദര്‍ശനം പഠിക്കണം: സാദിഖലി ശിഹാബ് തങ്ങള്‍
റിയാദ്: യഥാര്‍ത്ഥ ഹൈന്ദവ ദര്‍ശനം പഠിക്കാനും പ്രോത്സാഹിപ്പിക്കാനും ഇന്ത്യയില്‍ അവസരം സൃഷ്ടിക്കണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. റിയാദ് മലപ്പുറം ജില്ലാ കെ എം സി സി ‘നവോത്ഥാനത്തിന്റെ വെളിച്ചമാവുക’ എന്ന പ്രമേയത്തില്‍ ഒരുവര്‍ഷം നീണ്ട റിവൈവ് സീസണ്‍ 2 ക്യാമ്പയിന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അസീസിയ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് മുഹമ്മദ് ടി വേങ്ങര അധ്യക്ഷത വഹിച്ചു. മതങ്ങള്‍ മുന്നോട്ട് വെക്കുന്നതു മാനവികതയാണ്. അതിനെ യഥാര്‍ത്ഥ […]














