സൗദിയിലെത്തുന്ന അയല്‍ രാജ്യങ്ങളിലെ വാഹനങ്ങള്‍ താല്‍ക്കാലിക നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കണം
റിയാദ്: അയല്‍ രാജ്യങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ താല്‍ക്കാലിക സൗദി നമ്പര്‍ പ്പേറ്റുകള്‍ ഉപയോഗിക്കണമെന്ന വ്യവസ്ഥ കര്‍ശനമായി നടപ്പിലാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്. വിദേശ രാജ്യങ്ങളിലെ നമ്പര്‍ പ്പേറ്റുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. അതിര്‍ത്തി ചെക് പോസ്റ്റുകള്‍ വഴി രാജ്യത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് സൗദിയിലെ നമ്പര്‍ പ്ലേറ്റുകള്‍ വിതരണം ചെയ്യുമെങ്കിലും അത് പ്രദര്‍ശിപ്പിക്കാറില്ല. അതുകൊണ്ടുതന്നെ ഇത്തരം വാഹനങ്ങള്‍ നടത്തുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ നിരീക്ഷണ കാമറ ഉള്‍പ്പെടെയുളള ഇലക്‌ട്രോണിക് സംവിധാനം വഴി രജിസ്റ്റര്‍ ചെയ്യാന്‍ […]














