സൗദിയില്‍ എടിഎം എണ്ണം കുറയുന്നു; ഓണ്‍ലൈന്‍ ഇടപാടില്‍ വര്‍ധന
റിയാദ്: സൗദി അറേബ്യയില്‍ എ ടി എമ്മുകളുടെ എണ്ണം കുറഞ്ഞു വരുന്നതായി കേന്ദ്ര ബാങ്കായ സാമ. ഇന്റര്‍നെറ്റ് ബാങ്കിംഗ് വര്‍ധിച്ചതാണ് എ ടി എം കുറയാന്‍ കാരണമെന്നും സാമ വ്യക്തമാക്കി. ഒരു വര്‍ഷത്തിനിടെ ഓടോമാറ്റിക് ടെല്ലര്‍ മെഷീനുകളുടെ എണ്ണം ഒമ്പതു ശതമാനം കുറഞ്ഞു. രാജ്യത്ത് 16,800 എ.ടി.എമ്മുകളാണ് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 18,500 എണ്ണമായിരുന്നു. എടിഎം വഴി പണം പിന്‍വലിക്കുന്നത് കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം 11 ശതമാനം കുറയുകയും ചെയ്തു. […]








