കിനാവുകള്‍ ഉപേക്ഷിച്ച് ലക്ഷ്മണന്‍ മടങ്ങി; ആന്ധ്രയിലെ കരീം നഗറിലേക്ക്
റിയാദ്: സ്വപ്ന നഗരത്തില്‍ കിനാവുകള്‍ ഉപേക്ഷിച്ച് ലക്ഷ്മണന്‍ ആന്ധ്രയിലെ ജന്മദേശമായ കരീം നഗറിലേക്ക് മടങ്ങി. അഞ്ചു വര്‍ഷം മുമ്പ് മനസ്സ് നിറയെ ജീവിതം പച്ച പിടിപ്പിക്കാനുള്ള കണക്കു കൂട്ടലുകളുമായി സൗദിയിലെത്തിയതാണ്. കടം വാങ്ങിയ 60,000 രൂപ നല്‍കിയാണ് വിസ സംഘടിപ്പിച്ചത്. സൗദിയിലെത്തിയപ്പോഴാണ് തൊഴില്‍ വിസയിലല്ല സ്വകാര്യ കമ്പനിയുടെ പേരിലെടുത്ത സന്ദര്‍ശക വിസയായിലാണെന്ന് ലക്ഷമന്‍ തിരിച്ചറിയുന്നത്. നിയമ ലംഘകരെ കണ്ടെത്തുന്നതിന് റെയ്ഡ് നടക്കുന്ന സൗദി അറേബ്യയില്‍ ലക്ഷ്മണന് ജോലി നേടുക എളുപ്പമായില്ല. വിസ കാലാവധി കഴിഞ്ഞതോടെ രേഖകള്‍ ഇല്ലാതെ […]














