Sauditimesonline

obiy 1
എട്ടു വര്‍ഷത്തെ കാത്തിരിപ്പ് വിഫലം; നാടണയാനിരിക്കെ മലയാളി റിയാദില്‍ മരിച്ചു
Damam, gulf, Jeddah, Riyad

സൗദി സായുധ സേനയില്‍ വനിതാ വിഭാഗം ഉദ്ഘാടനം ചെയ്തു

റിയാദ്: സൗദി അറേബ്യയുടെ കാവല്‍ ഭടന്‍മാരായി സായുധ സേനയില്‍ ഇനി വനിതകളും. പ്രഥമ വനിതാ മിലിട്ടറി വിംഗിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെ പരിശീലനം നേടിയ വനിതകള്‍ സൈന്യത്തിന്റെ ഭാഗമായി. വനിതാ സൈനിക വിഭാഗത്തിന്റെ ഉദ്ഘാടനം ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ഫയ്യദ് അല്‍ റുവൈലി ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഫയര്‍ഫോഴ്‌സ്, ട്രാഫിക് പൊലീസ്, കസ്റ്റംസ് തുടങ്ങി നിരവധി വകുപ്പുകളില്‍ വനിതകള്‍ക്ക് പരിശീലനം നല്‍കി നിയമനം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് സായുധ സേനയിലെ വനിതാ വിഭാഗം. കിരീടാവകാശിയും […]

Damam, gulf, Jeddah, Riyad

തലസ്ഥാനം തണുത്തുവിറക്കും; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദി തലസ്ഥാന നഗരി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ പ്രവിശ്യകള്‍ അതിശൈത്യത്തിന്റെ പിടിയിലാകുമെന്ന് മുന്നറിയിപ്പ്. റിയാദില്‍ ഈ ആഴ്ച അന്തരീക്ഷ താപം പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ താഴുമെന്ന് കലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ഈ ആഴ്ച ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അതി ശൈത്യം അനുഭവപ്പെടും. തണുത്തുറഞ്ഞ കാറ്റിനും സാധ്യതയുണ്ട്. ശൈത്യത്തിന്റെ തീവ്രതയനുസരിച്ച് ഈ ആഴ്ച മിത ശൈത്യവും അടുത്ത ആഴ്ച അതി ശൈത്യവും അനുഭവപ്പെടും. രണ്ടാഴ്ചക്കു ശേഷം ശൈത്യം കുറഞ്ഞു തുടങ്ങുമെന്ന്

Damam, gulf, Jeddah, Riyad

റംലാ ബീഗം ഇശല്‍ നൈറ്റ് ജനുവരി 21ന്

റിയാദ്: സീ ടെക് അവതരിപ്പിക്കുന്ന ‘റംലാ ബീഗം ഇശല്‍ നൈറ്റ്’ ജനുവരി 21ന് റിയാദില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. വൈകുന്നേരം 7.30 മുതല്‍ ബത്ഹയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിലാണ് പരിപാടിയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാലു പതിറ്റാണ്ടു മുമ്പ് മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ റംലാ ബീഗത്തിനും ശ്രദ്ധേയമായ സ്ഥാനമാണുളളത്. പ്രമുഖരായ സംഗീതഞ്ജര്‍, ഗായകര്‍ എന്നിവരോടൊപ്പം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന റംലാ ബീഗം ആദ്യമായാണ് റിയാദ് സന്ദര്‍ശിക്കുന്നത്. സംഗീത പ്രേമികളുടെ നേതൃത്വത്തില്‍ റംലാ ബീഗത്തെ ആദരിക്കുകയും പഴയ ഗാനങ്ങള്‍

Damam, gulf, Jeddah, Riyad

വോക്‌സ് സിനിമയുടെ 11 സ്‌ക്രീനുകള്‍ അതിയാഫ് മാളില്‍

റിയാദ്: മജിദ് അല്‍ ഫുത്തൈമിന്റെ വോക്‌സ് സിനിമാസുമായി സഹകരിച്ച് അതിയാഫ് മാളില്‍ തീയറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലോകോത്തര നിലവാരമുളള തീയറ്ററില്‍ 11 സ്‌ക്രീനുകളിലായി 650 സീറ്റുകളാണ് സജ്ജീകരിച്ചിട്ടുളളത്. സൗദി അറേബ്യയിലെ വോക്‌സ് സിനിമാസിന്റെ എട്ടാമത്തെ ശാഖയുടെ ഉദ്ഘാടനം മാജിദ് അല്‍ ഫത്തൈം വെന്‍ചേഴ്‌സിന്റെ കണ്‍ട്രി മാനേജര്‍ മുഹമ്മദ് അല്‍ ഹാഷ്മി നിര്‍വഹിച്ചു. ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, ഹേവര്‍ അല്‍ റാബി കമ്പനി സിഇഒ ഡോ. മുഹമ്മദ് അല്‍ റോവീഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

Damam, gulf, Jeddah, Riyad

റിയാദ് സീസണ്‍ ഗ്രാന്റ് ഫിനാലെ 16ന്; ദൃശ്യ വിരുന്ന് ‘ലൈല, ലാന്‍ഡ് ഓഫ് ഇമാജിനേഷന്‍’ അരങ്ങേറും

റിയാദ്: ത്രൈമാസ വിനോദ പരിപാടിയായ റിയാദ് സീസണ്‍ ജനുവരി 16ന് സമാപിക്കുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അറിയിച്ചു. റിയാദ് കിംഗ് ഫഹദ് സ്‌റ്റേഡിയത്തിലാണ് പ്രൗഢമായ സമാപന പരിപാടി അരങ്ങേറുന്നത്. ‘ലൈല, ലാന്‍ഡ് ഓഫ് ഇമാജിനേഷന്‍’ എന്ന പേരില്‍ പ്രത്യേക ദൃശ്യവിരുന്ന് ഒരുക്കിയിട്ടുണ്ടെന്നും സി.ഇ.ഒ ഫൈസല്‍ ബഹറാത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മൂന്നു മാസം നീണ്ടുനിന്ന വിനോദ പരിപാടിയില്‍ ഒരു കോടിയിലധികം സന്ദര്‍ശകരാണ് റിയാദ് സീസണിന്റെ വിവിധ വിനോദ പരിപാടികളിള്‍ പങ്കെടുത്തത്. രാജ്യത്തിനകത്തും പുറത്തു നിന്നുമുളള സന്ദര്‍കരുടെ എണ്ണം പ്രതീക്ഷിച്ചതിലും

Damam, gulf, Jeddah, Riyad

സംഗീത രംഗത്ത് ശോഭിക്കാന്‍ തലവിധിയും ഭാഗ്യവും ആവശ്യം: വിദ്യാധരന്‍ മാസ്റ്റര്‍

‘പാടുവാനായ് വന്നു ഞാന്‍’ ജനുവരി 16ന്; ഗാനമേള വിദ്യാധരന്‍ മാസ്റ്റര്‍ നയിക്കും റിയാദ്: തലവിധിയും ഭാഗ്യവുമാണ് സംഗീത രംഗത്ത് ശോഭിക്കാന്‍ ആവശ്യമെന്ന് പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍. സംഗീതത്തെ പഴയതെന്നും പുതിയതെന്നും വേര്‍തിരിക്കാന്‍ കഴിയില്ല. എല്ലാ സംഗീതവും ഒന്നാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാലുപതിറ്റാണ്ടായി സംഗീത രംഗത്തു സജീവമാണ്. അയ്യായിരത്തിലധികം ഗാനങ്ങള്‍ക്കു സംഗീതം നല്‍കി. അംഗീകാത്തിന് ആരുടെയും പുറകെ പോയിട്ടില്ല. കിട്ടാത്തതില്‍ നിരാശയുമില്ല. എന്നാല്‍ ഇപ്പോഴും സിനിമ ഉള്‍പ്പെടെയുളള മേഖലയില്‍ നിന്ന് അവസരം തേടിവരുന്നതിന്റെ

Damam, gulf, Jeddah, Riyad

പുളിക്കല്‍ കൂട്ടായ്മ ‘പാര്‍ക്ക്’ മൂന്നാം വാര്‍ഷികം

റിയാദ്: പുളിക്കല്‍ ഏരിയ റിയാദ് കൂട്ടായ്മ പാര്‍ക്ക് ലൈല്‍ മൂന്നാം വാര്‍ഷികം ആഘോഷിച്ചു. വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. സായിനാഥ് നേതൃത്വം നല്‍കിയ ഏകാംഗ നാടകം ‘നെല്ലിക്ക’ പ്രമേയത്തിലും അവതരണത്തിലും ശ്രദ്ധ നേടി. കുടുംബിനികളുടെ പായസ മത്സരം, സി.എ.എ, എന്‍.ആര്‍.സി എന്നിവക്കെതിരെ പ്രതിജ്ഞ, പ്രതിഷേധം എന്നിവയും നടന്നു. കൂട്ടായ്മയുടെ 2020-21 വര്‍ഷത്തേക്കുളള പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. സഹീര്‍ എം.ഡി (പ്രസിഡന്റ്), ലത്തീഫ് ഏ.കെ. (ജനറല്‍ സെക്രട്ടറി), മൊയ്തീന്‍കുട്ടി. കെ.വി (ട്രഷറര്‍) ഷാജി എം.ഡി, റഫീഖ് എം.

Damam, gulf, Jeddah, Riyad

വിന്റര്‍ ബ്ലിസ്സ് സ്റ്റുഡന്റ്‌സ് ഇന്ത്യ ക്യാമ്പ്

റിയാദ്: സ്റ്റുഡന്റ്‌സ് ഇന്ത്യ ‘വിന്റര്‍ ബ്ലിസ്സ് 2020’ എന്ന പേരില്‍ വിന്റര്‍ ക്യാമ്പ് സംഘടിപ്പിച്ചു. സ്റ്റുഡന്റ്‌സ് ഇന്ത്യ രക്ഷാധികാരി അസ്ഹര്‍ പുള്ളിയില്‍ ഉദ്ഘാടനം ചെയ്തു. ഹിഷാം അബൂബക്കര്‍ ഐസ് ബ്രേക്കിംഗ് നടത്തി. നിലവിലെ ഇന്ത്യന്‍ സാഹചര്യം ചര്‍ച്ച ചെയ്തു. ക്വിസ്സ് മത്സരവും അരങ്ങേറി. അജ്മല്‍ ഹുസൈന്‍, നിസര്‍ വാണിയമ്പലം എന്നിവര്‍ നിയന്ത്രിച്ചു. ‘ഉത്തരവാദിത്തമുള്ള ഞാന്‍ ദുഖിക്കുകയില്ല’ എന്ന വിഷയം യൂത്ത് ഇന്ത്യ ജുബൈല്‍ പ്രസിഡന്റ് റയ്യാന്‍ മൂസ അവതരിപ്പിച്ചു. വിവിധ കായികമത്സരങ്ങള്‍ക്ക് ഷാനിദ് അലി, ഫൈസല്‍, മുഹ്‌സിന്‍

Damam, gulf, Jeddah, Riyad

അയല്‍ രാജ്യങ്ങളുടെ പരമാധികാരം ഇറാന്‍ മാനിക്കണം

റിയാദ്: പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ പരമാധികാരം മാനിക്കാന്‍ ഇറാന്‍ സന്നദ്ധമാകണമെന്ന് സൗദി മന്ത്രി സഭായോഗം. അന്താരാഷ്ട്ര നിയമങ്ങളും ഉടമ്പടികളും അനുസരിക്കാന്‍ ഇറാന് ബാധ്യതയുണ്ട്. ഗള്‍ഫ് മേഖലയിലെ സുരക്ഷ ദുര്‍ബലപ്പെടുത്തുന്നത് ഇറാന്‍ അവസാനിപ്പിക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.ഇറാഖിലെ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ ആക്രമണം മന്ത്രിസഭാ യോഗം അപലപിച്ചു. ഇറാഖ് ജനങ്ങളുടെ സുരക്ഷ, സ്ഥിരത, അറബ് ഐക്യം എന്നിവയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതിനെതിരെ നിലയുറപ്പിക്കും. മറ്റു രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇറാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും മന്ത്രിസഭാ യോഗം

Damam, gulf, Jeddah, Riyad

റിയാദ് വഴിക്കടവ് കൂട്ടായ്മക്കു പുതിയ സാരഥികള്‍

റിയാദ്: റിയാദിലെ വഴിക്കടവ് നിവാസികളുടെ കൂട്ടായ്മ ‘റിവ’ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സൈനുല്‍ ആബിദ് തോരപ്പ (പ്രസിഡന്റ്), റഷിദ് തമ്പലക്കോടന്‍, മഹ്‌സൂം കിളിയണ്ണി (വൈസ് പ്രസിഡന്റുമാര്‍), ഹനീഫ പൂവത്തിപോയില്‍ (ജന. സെക്രട്ടറി), വാപ്പു പുതിയറ, നര്‍ഷീദ് (സെക്രട്ടറിമാര്‍), അന്‍സാര്‍ ചരലന്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍മാരായി ലത്തീഫ് ബാബു, ചെറിയാപ്പു കടൂരാന്‍, മജീദ് കോമുള്ളി,ഐ ടി വിഭാഗം ശ്രീജിത്, ജിയോ. കള്‍ച്ചറല്‍ വിഭാഗം ജോണ്‍സന്‍, സലാഹുദ്ധീന്‍, ഫൈസല്‍ മാളിയേക്കല്‍, ഫൈസല്‍ മുല്ലക്കാട്ടില്‍. നിര്‍വാഹക സമിതി

Damam, gulf, Jeddah, Riyad

ഭരണകൂടങ്ങള്‍ അഭയാര്‍ത്ഥികളെ മനുഷ്യരായി കാണണം

റിയാദ്: പിറന്ന മണ്ണില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുമ്പോള്‍ മറ്റു രാജ്യങ്ങളിലേക്ക് പലായനം നടത്തുന്ന ജനവിഭാഗങ്ങളോട് മനുഷ്യത്വപരമായ സമീപനം പുലര്‍ത്തണമെന്ന് എഴുത്തുകാരന്‍ സുഫ്‌യാന്‍ അബ്ദുസ്സലാം അഭിപ്രായപ്പെട്ടു. ഭരണകൂടങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ഇതിന് തയ്യാറാകണം. അല്ലെങ്കില്‍ ലോകം ഭീതിയോടെ കാണുന്ന അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സൗദി ഇസ്‌ലാമിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹുറൈമല കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍ സംഘടിപ്പിച്ച ഹുറൈമല മലയാളി സംഗമത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മക്കയില്‍ അഭയം നഷ്ടപ്പെട്ടപ്പോള്‍ എത്യോപ്യയിലേക്കും

Damam, gulf, Jeddah, Riyad

മോദി-ഷാ കൂട്ടുകെട്ട് മതേതരത്വം തകര്‍ക്കുന്നു

റിയാദ്: ജനങ്ങള്‍ക്കിടയില്‍ മതപരമായ വേര്‍തിരിവുണ്ടാക്കി ഇന്ത്യയുടെ മഹത്തായ മതേതര ജനാതിപത്യ മൂല്യങ്ങളുടെ തകര്‍ക്കാനാണ് മോദി-ഷാ കൂട്ടുകെട്ടിന്റെ ശ്രമമെന്ന് മുസ് ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഷാഫി ചാലിയം. ഇത് ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി ചെറുത്തു തോല്‍ പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിയ പൗരത്വ സംരക്ഷണ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യം കടുത്ത സാമ്പത്തിക തകര്‍ച്ചയും തൊഴിലില്ലായ്മയും നേരിടുകയാണ്. അതിന് പരിഹാരം കാണാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാര്‍

Damam, gulf, Jeddah, Riyad

മോഹനകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചനം

റിയാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി. അംഗവുമായിരുന്ന പി.ടി. മോഹനകൃഷ്ണന്റെ നിര്യാണത്തില്‍ ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. എം.എല്‍.എ, ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്, മലപ്പുറം ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് എന്നി നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വലിയു നഷ്ടമാണെന്ന് ചടങ്ങിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. സഫ മക്ക ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡണ്ട് ജിഫിന്‍ അരീക്കോട് അദ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള, സെന്‍ട്രല്‍ കമ്മിറ്റി

Damam, gulf, Jeddah, Riyad

സലീം കുനിയത്തിന് യാത്രയയപ്പ്

റിയാദ്: പ്രവാസി കൂട്ടായ്മ നന്മ കരുനാഗപ്പള്ളി രക്ഷാധികാരി സലീം കുനിയത്തിന് യാത്രയയപ്പ് നല്‍കി. ദീര്‍ഘകാലം സൗദിയില്‍ പ്രവാസിയായിരുന്ന സലിം സാമൂഹിക, സാംസ്‌കാരിക രംഗത്തു സജീവമായിരുന്നു. യാത്രയയപ്പ് സംഗമത്തില്‍ ആക്ടിങ്ങ് പ്രസിഡന്റ് സക്കീര്‍ ഹുസ്സൈന്‍ ഐ. കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഷാജഹാന്‍ മൈനാഗപ്പള്ളി, ജാനിസ് ഷംസ്, ഷെമീര്‍ കാവില്‍, ഷഫീഖ് മുസ്ല്യാര്‍, മുഹമ്മദ് സുനീര്‍, ഷെമീര്‍ അബ്ദുല്‍ റഷീദ്, സാബു ഫസല്‍, അംജദ് കബീര്‍, അജ്മല്‍ എ റഹീം എന്നിവര്‍ പ്രസംഗിച്ചു. നന്മയുടെ ഉപഹാരം സത്താര്‍ ഇഴിച്ചിനേത്ത്, സലീം

Scroll to Top