Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം
Damam, gulf, Jeddah, Riyad

സരിഗമ റിയാദിന് പുതിയ സാരഥികള്‍

റിയാദ്: സരിഗമ കലാ സാംസ്‌കാരിക വേദി പുതിയ സാരഥികളെ തെരഞ്ഞെടുത്തു. ജോണ്‍സന്‍ മാര്‍ക്കോസ്, ഷാനവാസ് പരീദ് (മുഖ്യ രക്ഷാധികാരികള്‍), ഷിഹാദ് കൊച്ചി (ചെയര്‍മാന്‍), അല്‍ത്താഫ് കോഴിക്കോട് (പ്രസിഡന്റ്), ജാനിസ് പാലമേട് (ജനറല്‍ സെക്രട്ടറി), സന്തോഷ് തോമസ് (ട്രഷറര്‍), കബീര്‍ തലശ്ശേരി (വൈസ് പ്രസിഡന്റ്), അബ്ദുല്‍ മുത്തലിബ് (ജോയിന്‍ സെക്രട്ടറി), ജാദ് പള്ളം, മഷിമാധവന്‍ (കലാ, ംസ്‌കാരിക കണ്‍വീനര്‍മാര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

Damam, gulf, Jeddah, Riyad

ഇസ്ലാമിക സംസ്‌കൃതിയുടെ സംഭാവനകള്‍ മറക്കരുത്: റഫീഖ് സക്കരിയ ഫൈസി

റിയാദ്: ഇന്ത്യ മഹാരാജ്യത്തിന് മുസ്ലിങ്ങള്‍ നല്‍കിയ സംസ്‌കാരികവും വൈജ്ഞാനികവുമായ സംഭാവനകള്‍ ഭരണാധികാരികള്‍ മറക്കരുതെന്ന് റഫീഖ് സക്കരിയ ഫൈസി കൂടത്തായ്. റിയാദ് കോഴിക്കോട് ജില്ലാ മുസ്ലീം ഫെഡറേഷന്‍ (കെ.ഡി.എം.എഫ്) ദിശ െ്രെതമാസ കാമ്പയിനില്‍ ‘സംസ്‌കാരമാണ് അഭിമാനം, വിശ്വാസമാണ് പ്രതിരോധം’ എന്ന പ്രമേയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. ഇന്ത്യയുടെ എല്ലാ മേഖലകളിലും മുസ്ലീങ്ങളുടെ കയ്യൊപ്പ് കാണാന്‍ സാധിക്കും. ബഹുസ്വരതയെ ഉള്‍ക്കൊള്ളുകയും അവരുടെ കഴിവുകളും വിഭവങ്ങളും രാജ്യ പുരോഗതിക്കായി ഉപയോഗിക്കുകയുമാണ് ഭരണാധികാരികള്‍ ചെയ്യേണ്ടത്. മറിച്ച് ഒരു വിഭാഗം ജനതയെ പുറന്തള്ളുന്നത് രാഷ്ട്രത്തിന്റെ

Damam, gulf, Jeddah, Riyad

‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എസ്.ഐ.സി സംഗമം

റിയാദ്: ഇന്ത്യയുടെ എഴുപത്തൊന്നാം റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ നടത്തുന്ന മനുഷ്യ ജാലികക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു എസ്.ഐ.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി മനുഷ്യ ജാലിക സംഘടിപ്പിച്ചു. വിത്യസ്ത മതങ്ങളെയും സംസ്‌കാരങ്ങളെയും ഉള്‍ക്കൊണ്ട ഇന്ത്യാ മഹാരാജ്യത്തിന്റെ വൈവിധ്യങ്ങളിലധിഷ്ഠിതമായ സാംസ്‌കാരിക പാരമ്പര്യത്തെ തകര്‍ത്ത് കൊണ്ടിരിക്കുന്ന ഫാസിസത്തെ ശക്തിയുക്തം എതിര്‍ത്ത് തോല്‍പിക്കുന്നതിന് മാനവ സൗഹാര്‍ദ്ദം കെടാതെ സൂക്ഷിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. എസ്.ഐ.സി സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്തു.

Damam, gulf, Jeddah, Riyad

ക്രിയേറ്റീവ് പാര്‍ക് 2020 ശില്പശാല

റിയാദ്: സുബൈര്‍ കുഞ്ഞു ഫൌഷേന്റെ കലാ, കരകൗശല വിഭാഗമായ കുടുംബ കൂട്ടായ്മ ‘ക്രിയേറ്റീവ് മൈന്‍ഡ്‌സ് അല്‍ മദിന ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘ക്രിയേറ്റീവ് പാര്‍ക് 2020’ ശില്പശാല സംഘടിപ്പിച്ചു. സ്ത്രീകള്‍ക്കായി ക്രിയേറ്റീവ് ഡെക്കോര്‍, ആഭരണനിര്‍മാണം എന്നിവയും കുട്ടികള്‍ക്കായി ക്ലേ മോഡലിംഗ്, ബെസ്‌ററ് ഔട്ട് ഓഫ് വെയ്സ്റ്റ്, ഗ്ലാസ് പെയ്ന്റിംഗ് എന്നിവയിലാണ് പരിശീലനം സംഘടിപ്പിച്ചത്. ക്രിയേറ്റീവ് മൈന്‍ഡ്‌സ് ഇന്‍സ്ട്രക്ടമാരായ ഫര്‍സാന പി. കെ, ശര്‍മി നവാസ്, സനിത മുസ്തഫ, മുഹ്‌സിന ഉസ്മാന്‍, റസിയ കരീം, തസ്‌നീം ആയിഷ, നസ്രീന്‍ ഷഫീര്‍, സഹീദ

Damam, gulf, Jeddah, Riyad

സലഫി മദ്‌റസ ‘മഹര്‍ജാന്‍ 2020’ ജനുവരി 31ന്

റിയാദ്: സലഫി മദ്‌റസയുടെ വാര്‍ഷിക സര്‍ഗ്ഗസംഗമം ‘മഹര്‍ജാന്‍ 2020’ ജനുവരി 31ന് അസീസിയ നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ നെടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഉച്ചയ്ക്ക് 2.ന് ആരംഭിക്കുന്ന പരിപാടി രാത്രി 9.30 വരെ നീണ്ടുനില്‍ക്കും. കോല്‍ക്കളി, ഒപ്പന, ദഫ്, മാര്‍ച്ച് പാസ്റ്റ്, അറബിക് ട്രഡീഷണല്‍ പ്രോഗ്രാം, സംഘഗാനം, സംഭാഷണ ഗാനങ്ങള്‍, മലയാള ഗാനം, പ്രസംഗം, ഖിറാഅത്ത് എന്നിങ്ങനെ വ്യക്തിഗത പരിപാടികള്‍ അരങ്ങേറും. സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര്‍ വിഭാഗങ്ങളിലായി മദ്‌റസയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും സ്‌റ്റേജ് പ്രോഗ്രാമുകളില്‍ പങ്കാളികളാവും. 1982ല്‍ റിയാദില്‍ ആരംഭിച്ച

Damam, gulf, Jeddah, Riyad

രാജ്യതാല്‍പര്യങ്ങള്‍ക്കെതിരെയുളള ഭരണം തുടരാന്‍ ജനം അനുവദക്കില്ല: മിസഹബ് കീഴരിയൂര്‍

റിയാദ്: രാജ്യ താല്പര്യങ്ങക്കെതിരെ ഭരണം നടത്താന്‍ ഒരു ഭരണകൂടത്തെയും അധികകാലം ജനങ്ങള്‍ അനുവദിക്കില്ലെന്നു എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസഹബ് കീഴരിയൂര്‍. ജനാതിപത്യവും മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാനുള്ള ഇന്ത്യന്‍ ജനതയുടെ പോരാട്ടം അധികാരികള്‍ക്ക് കിണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഭയപ്പെടുത്തിയും ഭീതി പരത്തിയും ജനങ്ങളെ ചൊല്‍പ്പടിയിലാക്കി ഭരണം നടത്താനുള്ള മോഡി-ഷാ ശ്രമങ്ങള്‍ വിലപ്പോവില്ല. അതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ് രാജ്യതലസ്ഥാനം ഉള്‍പ്പെടെ നടക്കുന്ന രാപ്പകല്‍ സമരങ്ങള്‍. പൗരത്വം ഒരു മതത്തിന്റെ മാത്രം വിഷയമായി വ്യാഖ്യാനിക്കാനും അതു വഴി ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയുടെ

Damam, gulf, Jeddah, Riyad

തട്ടകത്തില്‍ നിറഞ്ഞാടിയത്‌ ‘ചക്കര’യുടെ ഭാവങ്ങള്‍

റിയാദ്: ചക്കരയുടെ ഭാവാഭിനയം നിറഞ്ഞാടിയ ‘ചക്കരപ്പന്തല്‍’ ഏകാംഗ നാടകം പ്രവാസി സമൂഹത്തിന് വേറിട്ട അനുഭവമായി. പുറംമോടിയില്‍ കാണുന്നതല്ല ജീവിതം. വിപണിയിലെ തിളക്കങ്ങളില്‍ കാണുന്ന ജീവിതം. അതിന്റെ വിവിധ മുഹൂത്തങ്ങളും ‘ചക്കരപ്പന്തല്‍’ വിവരിക്കുന്നു. നാടന്‍ ഭാഷ സരസമായി അവതരിപ്പിക്കുന്നത് കാണികളെയും ആകര്‍ഷിച്ചു. അപ്പുണ്ണി ശശിയുടെ ഏകാംഗപ്രകടനത്തില്‍ ചക്കര, ആങ്ങള, വെട്ടുകാരന്‍ കരുണന്‍, അയല്‍ക്കാരി മാളുവമ്മ എന്നീ നാലു വേഷങ്ങളില്‍ വിവിധ കാലങ്ങളിലാണ് അപ്പുണ്ണി ശശി പ്രത്യക്ഷപ്പെട്ടത്. നാലുഭാവങ്ങളില്‍ നാലുകാലങ്ങളില്‍ പകര്‍ന്നാടിയ ശശിയുടെ പ്രകടനം ഹര്‍ഷാരവത്തോടെയാണ് കാണികള്‍ എതിരേറ്റത്. ചക്കര

Damam, gulf, Jeddah, Riyad

ഭരണഘടനയെ തകര്‍ക്കാനുളള ഗൂഢനീക്കം പ്രതിരോധിക്കും: ക്രിയേറ്റീവ് ഫോറം

റിയാദ്: ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ശിലകളെ തകര്‍ക്കുവാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ ഗൂഢനീക്കങ്ങളെ ജനാധിപത്യ മതേതര വിശ്വാസികള്‍ ചേര്‍ന്ന് നിന്ന് ചെറുത്ത് തോല്‍പ്പിക്കുമെന്ന് റിയാദ് ക്രിയേറ്റീവ് ഫോറം പ്രതിരോധ സദസ് പ്രഖ്യാപിച്ചു. ‘ഭരണഘടനയോട് ചേര്‍ന്ന് നില്‍ക്കുക, ഫാഷിസത്തെ ചെറുത്ത് തോല്‍പ്പിക്കുക’ എന്ന പ്രമേയത്തില്‍ നടത്തിയ പരിപാടി എഴുത്തുകാരന്‍ സുഫ്‌യാന്‍ അബ്ദുസലാം ഉദ്ഘാടനം ചെയ്തു. ഇന്ത്യ എന്ന സുന്ദരമായ ആശയത്തെ തകര്‍ക്കുവാനുള്ള ശ്രമങ്ങളെ ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു പ്രതിരോധിക്കണമെതെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കാത്ത മുദ്രാവാക്യങ്ങള്‍ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുവാന്‍

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവറില്‍ ‘മിറാക്കിള്‍ ട്വന്റി’ ഓഫര്‍

റിയാദ്: ഇരുപതിന്റെ മഹാത്ഭുതത്തിനൊരുങ്ങി പ്രമുഖ റീട്ടെയില്‍ വിതരണ ശൃഖലയായ സിറ്റി ഫ്‌ളവര്‍. ഇരുപത് റിയാലിന് ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളിലും യഥേഷ്ടം തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്കു അവസരം നല്‍കുന്നതിനാണ് ‘മിറാക്കിള്‍ ട്വന്റി’ ഓഫര്‍. രണ്ടു ഘട്ടങ്ങളിലാണ് വിലക്കിഴിവ് ലഭ്യമാക്കിയിട്ടുളളത്. ഒന്നാം ഘട്ടം ജനുവരി 29 മുതല്‍ ഫെബ്രുവരി 10 വരെയാണ്. രണ്ടാം ഘട്ടം ഫെബ്രുവരി 12ന് ആരംഭിച്ച് 24ന് അവസാനിക്കും. വാചുകള്‍, സുഗന്ധദ്രവ്യങ്ങള്‍, കളിപ്പാട്ടങ്ങള്‍, സ്‌റ്റേഷനറി, വീട്ടുപകരണങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഇലക്‌ട്രോണിക്‌സ്, ഗാര്‍മന്റ്‌സ്, ബാഗുകള്‍, ലഗേജുകള്‍ തുടങ്ങി

Damam, gulf, Jeddah, Riyad

എന്‍.ആര്‍.സി വിരുദ്ധ പ്രതിഷേധ ജ്വാല

റിയാദ്: മുസ്‌ലിം എജുക്കേഷനല്‍ സൊസൈറ്റി റിയാദ് ചാപ്പ്റ്റര്‍ എന്‍ ആര്‍സി വിരുദ്ധ പ്രതിഷോധ സംഗമം സംഘടിപ്പിച്ചു. പരിപാടി ഹുസ്സൈന്‍ അലി വളപട്ടണം ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരാക്കി ഇന്ത്യയില്‍ സവര്‍ണ്ണ ഭരണ കൂട ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം തോല്‍പ്പിക്കേണ്ടത് ജനാതിപത്യത്തിന്റെ നില നില്‍പിന് ആവശ്യമാണ്. ഒരു വിഭാഗം ജനങ്ങളെ ജനിച്ച നാട്ടില്‍ അഭയാര്‍ത്ഥി ആക്കാനും വര്‍ഗീയമായി ചേരിതിരിവ് ഉണ്ടാക്കി അരാജകത്തം സൃഷ്ട്ടിക്കാനുമുള്ള കുതന്ത്രം തിരിച്ചറിയണമെന്നും പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. മുജീബ് മുത്താട്ട് ആസാദി പ്രതിജ്ഞക്കു

Damam, gulf, Jeddah, Riyad

അഫ്‌ലാജില്‍ വാഹനാപകടം; ആലപ്പുഴ സ്വദേശി മരിച്ചു

റിയാദ്: ലൈലാ അഫ്‌ലാജില്‍ ആലപ്പുഴ സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. മണ്ണഞ്ചേരി പനക്കേപ്പളളി പുലത്തറവെളിയില്‍ സൈനുദ്ദീന്റെ മകന്‍ കബീര്‍ (52) ആണ് മരിച്ചത്. റിയാദ് ഷിഫ സനഇയ്യയിലെ ആഫിയ കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ റിക്കവറി വാന്‍ ഡ്രൈവറായിരുന്നു. ജനുവരി 23ന് രാത്രി ഒന്നരയോടെ അഫ്‌ലാജില്‍ നിന്നു 50 കിലോ മീറ്റര്‍ അകലെ ഹൈവേയില്‍ ട്രെയിലറിന് പിന്നില്‍ കബീര്‍ ഓടിച്ച റിക്കവറി വാന്‍ ഇടിച്ചാണ് അപകടം. റിയാദില്‍ നിന്നു അഫ്‌ലാജിലേക്കു റിക്കവറി വാനില്‍ കൊണ്ടുപോയ വാഹനം ഇറക്കി ഷിഫയിലേക്കു മടങ്ങുന്നതിനിടെ ഉറങ്ങിപ്പോയതാണ്

Damam, gulf, Jeddah, Riyad

സഫ മക്ക ഹാര ‘ബ്രോക്കോളി കിച്ചന്‍’ സംഘടിപ്പിച്ചു

റിയാദ്: സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പിന്റെ ഹാര ബ്രാഞ്ചില്‍ ‘ബ്രോക്കോളി കിച്ചന്‍’ എന്ന പേരില്‍ പാചക മത്സരം സംഘടിപ്പിച്ചു. പാചകത്തെ ഗൗരവമായി കാണുന്നതിനും ആരോഗ്യകരമായ ഭക്ഷ്യ വിഭവങ്ങള്‍ തയ്യാറാക്കുന്നതിനുമുളള ബോധവല്‍കരണ പരിപാടിയുടെ ഭാഗമായിരുന്നു മത്സരം. രുചി, നിറം, മണം എന്നിവ പെരുപ്പിക്കാന്‍ ഉപയോഗിക്കുന്ന കൃത്രിമ കൂട്ടുകളില്ലാതെ വിഭവങ്ങള്‍ തയ്യാറാക്കിയാണ് മത്സരാര്‍ത്ഥികളെത്തിയത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പടെ ഇരുപതിലധികം പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. റിയാദിലെ പ്രമുഖ ഫുഡ് വ്‌ളോഗര്‍ ഹദീല്‍ അഖീല്‍ യൂസഫ് പരിപാടിയുടെ വിധികര്‍ത്താവായിരുന്നു.

Damam, gulf, Jeddah, Riyad

ഓ.ഐ.സി.സി. റിയാദ് വാര്‍ഷികാഘോഷം; മാപ്പിളപ്പാട്ട് മത്സരം.

റിയാദ്: ഓ.ഐ.സി.സി. സെന്‍ട്രല്‍ കമ്മിറ്റിയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 30ന് വ്യാഴം അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ഏഴു മുതല്‍ 11 വരെയാണ് മത്സരം. തനത് മാപ്പിളപാട്ടുകള്‍ വാദ്യോപകരണത്തിന്റെ അകമ്പടികളില്ലാതെ അവതരിപ്പിക്കണം. അഞ്ചു മുതല്‍ പതിനഞ്ചു വയസ്സ് വരെയും പതിനാറു വയസ്സിനു മുകളിലുമായി രണ്ടു വിഭാഗങ്ങളിലായി പ്രത്യേകം മമത്സരം നടക്കും. വിജയികള്‍ക്ക് സ്വര്‍ണ നാണയമുള്‍പ്പടെ ആകര്‍ഷകമായ ഉപഹാരങ്ങള്‍ സമ്മാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജമാല്‍ എരഞ്ഞിമാവ് 0509854764, തങ്കച്ചന്‍ 0536124501 എന്നീ നമ്പറുകളില്‍

Damam, gulf, Jeddah, Riyad

കെഎംസിസി റീകണക്ട് ഇന്ത്യ പ്രധിഷേധ ജ്വാല

റിയാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുലൈ ഏരിയ കെഎംസിസി ‘റീകണക്റ്റ് ഇന്ത്യ’ എന്ന പേരില്‍ പ്രധിഷേധ ജ്വാല സംഘടിപ്പിച്ചു. ഭാഷകളുടെ, സംസ്‌കാരങ്ങളുടെ, മതങ്ങളുടെ, ജനാധിപത്യ ത്തിന്റെ, മനുഷ്യത്വ നിലപാടുകളുടെ പോറ്റില്ലമാണ് ഇന്ത്യ. എന്നാല്‍ രാജ്യത്തിന്റെ ഹൃദയം വര്‍ഗീയതകൊണ്ടും വിദ്വേഷംകൊണ്ടും കീറിമുറിക്കാന്‍ സംഘപരിവാരം അണിയറയില്‍ കോപ്പുകൂട്ടുകയാണെന്ന് പ്രധിഷേധ സംഗമം ഉത്ഘാടനം ചെയ്ത സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം അഡ്വ. അനീര്‍ ബാബു പറഞ്ഞു. വിവേകംകൊണ്ട് ഇന്ത്യക്കു വേണ്ടി കാവലിരിക്കണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ്

Scroll to Top