ലോജിസ്റ്റിക്‌സ് വിപണിയില്‍ മുന്നേറ്റം; കസ്റ്റംസ് ക്ലിയറന്‍സ് വേഗത്തില്‍
റിയാദ്: സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പ്പന്നങ്ങള്‍ അതിവേഗം ക്ലിയറന്‍സ് നടത്താന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രി സ്വാലിഹ് അല്‍ ജാസിര്‍. ലോകത്ത് ഏറ്റവും മികച്ച തുറമുഖങ്ങളുടെ പട്ടികയില്‍ കിംഗ് അബ്ദുല്ല തുറമുഖം ഇടം നേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ തുറമുഖങ്ങള്‍ രാജ്യാന്തര നിലവാരത്തിലേക്ക് വളര്‍ന്നു. ലോകത്തെ ഏറ്റവും മികച്ച 370 തുറമുഖങ്ങളില്‍ സൗദി തുറമുഖങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്. സക്കാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി സ്വാലിഹ് അല്‍ ജാസിര്‍. ടാക്‌സ് […]














