സ്‌നേഹതീരത്ത് കരുതലിന്റെ കൈകോര്‍ത്ത് കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍
റിയാദ്: സ്‌നേഹത്തിന്റെയും ചേര്‍ത്ത് നിര്‍ത്തലിന്റെയും സന്ദേശവുമായി ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷിച്ച് റിയാദ് കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍. തെരുവില്‍ ഉപേക്ഷിക്കപ്പെട്ട അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആശ്രയമായ കൊല്ലം വിളക്കുടി ‘സ്‌നേഹതീരത്തി’ലായിരുന്നു ആഘോഷം. പാട്ടും നൃത്തവും സ്‌നേഹ സദ്യയും ഒരുക്കിയാണ് പ്രവാസികള്‍ ഒത്തുകൂടിയത്. സ്‌നേഹതീരം ഡയറക്ടര്‍ സിസ്റ്റര്‍ റോസലിന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കര അദ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സജു മത്തായി ആമുഖ പ്രഭാഷണം നടത്തി. രാജന്‍ പണിക്കര്‍, മത്തായി തങ്കച്ചന്‍ […]














