ഗാന്ധിയന്‍ ദര്‍ശനങ്ങളിലേക്ക് മടങ്ങണം: ഒഐസിസി പ്രാര്‍ത്ഥന സദസ്സ്
റിയാദ്: ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് പ്രസക്തിയേറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി. ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ ഒഐസിസി ഒരുക്കിയ പ്രാത്ഥനാ സദസ്സ് അഭിപ്രായപ്പെട്ടു. രാജ്യമെന്നാല്‍ അതിലെ ജനങ്ങളാണെന്നും എല്ലാ വിഭാഗം ആളുകളുടേതുമാണ് രാജ്യമെന്നും പഠിപ്പിച്ച മഹാത്മാവായിരുന്നു ഗാന്ധിജി. വൈവിധ്യങ്ങള്‍ ഉള്‍കൊള്ളുന്നതിലൂടെ കൈവരിക്കുന്ന ഒരുമായാണ് രാജ്യപുരോഗതിയുടെ അടിസ്ഥാനം. ഇന്ന് രാജ്യം ഗാന്ധിട ഘാതകരെ വാഴ്ത്തപ്പെടുന്നവരുടെ കൈയിലാണ്, അവര്‍ ചരിത്രം മാറ്റി എഴുതുന്നു. ഗാന്ധിയെയും രാജ്യത്തിന് സ്വാതന്ദ്ര്യം നേടിത്തന്ന ധീര ദേശാഭിമാനികളെയും തിരസ്‌കരിക്കുന്നു. ഇവരെ തിരിച്ചറിയണമെന്നും […]














