സ്‌കൂളിലും തൊഴിലാളി ദിനം; കുരുന്നുകള്‍ക്കു പകര്‍ന്നതു തൊഴില്‍ മഹത്വം
റിയാദ്: തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും കുരുന്നുകള്‍ക്കു പകര്‍ന്നു ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ലോക തൊഴിലാളി ദിനം ആചരിച്ചു. അധ്യാപകരും സെനറ്റ് അംഗങ്ങളും സമീപ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സമൂഹത്തിലെ വിവിധ തുറകളിലുളള തൊഴിലാളികളുടെ കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമായി ഉപഹാരങ്ങള്‍ സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ സംഗീത അനുപ്, എച്ച് എം വിദ്യ വിനോദ്, സിഒഇ ഷാനിജ സനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ത്ഥികളുടെ ആകര്‍ഷകമായ ടാബ്ലോ പ്രകടനത്തോടെ പരിപാടി ആരംഭിച്ചു. സ്‌കൂളിലെ കുരുന്ന് പ്രതിഭകള്‍ വിവിധ മേഖലകളിലെ തൊഴിലാളികളുടെ […]














