നഴ്‌സ് ദമ്പതികളുടെ മരണം: ഭാര്യയെ കൊലപ്പെടുത്തി; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
കുവൈറ്റ് സിറ്റി: മലയാളി നഴ്‌സ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. എറണാകുളം സ്വദേശികളായ സൂരജ് ഭാര്യ ബിന്‍സിയെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തു എന്നാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്. മെയ് 1ന് രാവിലെയാണ് കുവൈത്തിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച സംഭവം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന് സമീപമുള്ള ഫഌറ്റിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുവൈറ്റ് സൂരജ് ആരോഗ്യമന്ത്രാലയത്തിലെയും ബിന്‍സി മിലിറ്ററി ആശുപത്രിയിലെയും ജീവനക്കാരായിരുന്നു ഇരുവരും. അയല്‍വാസികള്‍ സംശയം പ്രകടിപ്പിച്ചതിനെ […]













