Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്
saudi

‘ജോസഫ് അതിരുങ്കലിന്റെ കഥകള്‍’ പ്രകാശനം ചെയ്തു

റിയാദ്: സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജോസഫ് അതിരുങ്കലിന്റെ ആറാമത് കഥാസമാഹരം ‘ജോസഫ് അതിരുങ്കലിന്റെ കഥകള്‍’ പ്രകാശനം ചെയ്തു. റിയാദ് ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരനും ഐക്യരാഷ്ട്ര പരിസ്ഥിതി വിഭാഗം തലവനുമായ ഡോ. മുരളി തുമ്മാരുകുടി അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡയറക്ടര്‍ ലുഖ്മാന്‍ അഹമ്മദിനു നല്‍കി പ്രകാശനം ചെയ്തു. പ്രതീക്ഷയുടെ പെരുമഴയില്‍ (വീനസ് പ്രസ്), പുലിയും പെണ്‍കുട്ടിയും (റെയിന്‍ബോ പബ്ലിക്കേഷന്‍സ്), ഇണയന്ത്രം (സാഹിത്യ പ്രവര്‍ത്തക സംഘം), പാപികളുടെ പട്ടണം (ചിന്ത പബ്ലിക്കേഷന്‍സ്), ഗ്രിഗര്‍ സാംസയുടെ കാമുകി (പൂര്‍ണ്ണ […]

saudi

ഈസ്റ്റ് വെനീസ് അസോസിയേഷന്‍ യാത്രയയപ്പ്

റിയാദ്: മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ആലപ്പുഴ വളഞ്ഞ വഴി സ്വദേശി മുഹമ്മദ് കോയക്ക് ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) യാത്രയയപ്പ് നല്‍കി. ഫാസ്റ്റ് ഫുഡ് ശൃംഖല ഹെര്‍ഫി ഫുഡ് സര്‍വീസ് കമ്പനിയില്‍ ജീവനക്കാരനായാണ് ജോലിയില്‍ പ്രവേശിച്ചത്. വിവിധ തസ്തികളില്‍ ജോലി ചെയ്ത് ബ്രാഞ്ച് മാനേജര്‍ ആയാണ് വിരമിക്കുന്നത്. ഹയ്യുല്‍ സലാമിലെ സ്‌പൈസി വേള്‍ഡ് റെസ്‌റ്റോറന്റില്‍ നടന്ന യാത്രയയപ്പില്‍ സെക്രട്ടറി മുഹമ്മദ് മൂസ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. പ്രസിഡന്റ് ആന്റണി

saudi

‘സംഘടനയും പ്രവര്‍ത്തന രീതികളും’; ഒഐസിസി ശില്പശാല

റിയാദ്: സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സലീം കളക്കര ഉദ്ഘാടനം ചെയ്തു. ‘സംഘടനയും പ്രവര്‍ത്തന രീതികളും’ എന്ന വിഷയം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അവതരിപ്പിച്ചു. സംഘടന, സംഘാടനം, പാര്‍ട്ടി അച്ചടക്കം, പ്രോട്ടോകോള്‍, ഉത്തരവാദിത്തങ്ങള്‍, വ്യക്തിത്വ വികസനം തുടങ്ങിയ കാര്യങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി അബ്ദുള്ള വല്ലാഞ്ചിറ

saudi

ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഐസിഎഫ് യാത്രയയപ്പ്

റിയാദ്: ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ റിയാദില്‍ നിന്നു പുറപ്പെടുന്നവര്‍ക്ക് ഐസിഎഫ് യാത്രയയപ്പ് നല്‍കി. വിവിധ ഹജ്ജ് സര്‍വീസ് സ്ഥാപനങ്ങള്‍ വഴി ഹജ്ജിന് പോകുന്നവര്‍ക്ക് സംഘടിപ്പിച്ച പഠന ക്ലാസില്‍ പങ്കെടുത്തവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. നാലു ആഴ്ചകളായി ഐസിഎഫ് റിയാദിന്റെ കീഴില്‍ അല്‍ ഖുദ്‌സ് ഉംറ സര്‍വ്വിസിന്റെ നേതൃത്വത്തില്‍ പ്രസിഡന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫിയാണ് ക്ലാസ് നയിച്ചത്. നടത്തിയിരിന്നു. കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ രചിച്ച മലയാളത്തിലെ ആധികാരിക ഹജ്ജ് വിശദീകരണ ഗ്രന്ഥം ‘അല്‍ ഹജ്ജ്’ ഹാജിമാര്‍ക്ക് ഉപാഹാരമായി സമ്മാനിച്ചു.

saudi

നാലാം ലോക കേരള സഭ ജൂണ്‍ 13ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: നാലാം ലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും. 103 രാജ്യങ്ങളില്‍ നിന്നുളള പ്രവാസി പ്രതിനിധികള്‍ പങ്കെടുക്കും. ലോക കേരളം പോര്‍ട്ടല്‍, മൈഗ്രേഷന്‍ സര്‍വ്വേ റിപ്പോര്‍ട്ട് എന്നിവയുടെ പ്രകാശനം ജൂണ്‍ 13ന് നടക്കും. 200ം പ്രത്യേക ക്ഷണിതാക്കളും ന സഭയില്‍ പങ്കെടുക്കുന്നുണ്ട്. എമിഗ്രേഷന്‍ കരട് ബില്‍ 2021, വിദേശ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകള്‍, സുസ്ഥിര പുനരധിവാസം – നൂതന ആശയങ്ങള്‍, കുടിയേറ്റത്തിലെ ദുര്‍ബല കണ്ണികളും സുരക്ഷയും, നവ തൊഴില്‍ അവസരങ്ങളും നൈപുണ്യ

saudi

ഹജ് അനുമതി പത്രം അനിവാര്യം; അനധികൃത ഹജ് പാപം: ഗ്രാന്റ് മുഫ്തി

മക്ക: അനുമതിപത്രം ഇല്ലാതെ ഹജ് കര്‍മം അനുഷ്ടിക്കുന്നത് പാപമാണെന്നു സൗദി ഗ്രാന്‍ഡ് മുഫ്തിയും പണ്ഡിത സമിതി അധ്യക്ഷനുമായ ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ്. ഹജ് സുരക്ഷ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ തീര്‍ഥാടകര്‍ സന്നദ്ധമാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അനുമതി പത്രം നേടി ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിച്ചിട്ടുളള പ്രതിരോധ കുത്തിവെപ്പുകള്‍ സ്വീകരിച്ചുവേണം ഹജ് നിര്‍വഹിക്കാനെന്നും ഗ്രാന്റ് മുഫ്തി ഓര്‍മപ്പെടുത്തി. തീര്‍ഥാടകരുടെ സഞ്ചാരവും സൗകര്യങ്ങളും സുഗമമാക്കാന്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണ്. അതിനാണ് അനുമതിപത്രം ഉള്‍പ്പെടെയുളളവ ഏര്‍പ്പെടുത്തിയിട്ടുളളത്. ഇരു ഹറമുകളിലും എത്തുന്ന തീര്‍ഥാടകര്‍ക്ക്

saudi

തീര്‍ഥാടകരെ സ്വീകരിക്കാനൊരുങ്ങി മിന; ടെന്റുകള്‍ സജ്ജം

മക്ക: ഹജ് തീര്‍ഥാടകര്‍ക്കു മിനാ താഴ്‌വരയില്‍ 1.6 ലക്ഷം ടെന്റുകളാണ് താമസ സൗകര്യത്തിനായി ഒരുക്കിയിട്ടുളളതെന്ന സിവില്‍ ഡിഫന്‍സ്. ടെന്റുകളിലെ സുരക്ഷ പരിശോധന ഉറപ്പുവരുത്തുന്നതിനു സന്ദര്‍ശനം പൂര്‍ത്തിയാക്കിയതായും സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. അപകടസാധ്യതകള്‍, അവയ്ക്കുളള കാരണങ്ങള്‍ എന്നിവ മുന്‍കൂട്ടി വിലയിരുത്തുകയും സാധ്യമായ മുഴുവന്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. തീര്‍ഥാടകര്‍ക്കു ആവശ്യമായ സേവനം ചെയ്യുന്ന സ്ഥാപനങ്ങള്‍ സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് നിരന്തം പരിശോധിക്കുന്നതിന് ഫീല്‍ഡ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഈ വര്‍ഷം അതികഠിനമായ അന്തരീക്ഷ താപമാണ് അനുഭവപ്പെടുക. എങ്കിലും

saudi

ഡിഫ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ മേളക്ക് ഉജ്ജ്വല തുടക്കം

ദമ്മാം: കാല്‍പന്ത് പ്രേമികള്‍ക്ക് കളിയാരവത്തിന്റെ ദിനങ്ങള്‍ സമ്മാനിക്കുന്ന കാക്കു സേഫ്റ്റി ഡിഫ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ മേളക്ക് ദഹ്‌റാന്‍ എക്‌സ്‌പോക്ക് സമീപ്പമുള്ള അല്‍ യമാമ യുണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ ഉജ്ജ്വല തുടക്കം. ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിഷന്റെ പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഫുട്‌ബോള്‍ മേള. സ്‌റ്റേഡിയത്തിലെത്തിയ കാല്‍പന്ത് പ്രേമികളുടെ നിറ സാന്നിധ്യത്തില്‍ ദമ്മാം ഗവര്‍ണറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തമീം അല്‍ ദോസരി മേളയുടെ കിക്കോഫ് നിര്‍വ്വഹിച്ചു. സൗദി ക്ലബായ സൂണ്‍ ഗോള്‍ ക്ലബ് മാനേജര്‍ ഈസ അല്‍ നാസ്,

saudi

മാനസിക വെല്ലുവിളി നേരിട്ട ഇന്ത്യക്കാരന് മലയാളി സാമൂഹിക പ്രവര്‍ത്തകരുടെ സഹായം

റിയാദ്: കിംഗ് ഖാലദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അസ്വഭാവിക പെരുമാറ്റത്തിന് അധികൃതര്‍ കസ്റ്റഡിയിലെടുത്ത ഇന്ത്യക്കാരന് സാമൂഹിക പ്രവര്‍ത്തകരും ഇന്ത്യന്‍ എംബസിയും തുണയായി. നജ്‌റാനില്‍ നിന്ന് റിയാദ് വഴി ദല്‍ഹിയിലേക്ക് പുറപ്പെട്ട ഉത്തര്‍പ്രദേശ് മഹാരാജ്ഗഞ്ച് കൊല്‍ഹുയ് സ്വദേശി ഇന്ദ്രദേവി(29)നെ റിയാദ് എയര്‍പോര്‍ട്ടില്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ യാത്രമുടങ്ങി. എയര്‍പോര്‍ട്ടില്‍ നിന്ന് സഹായം ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാടിനെ ബന്ധപ്പെട്ടു. യുവാവിനെ നേരില്‍ കണ്ട സാമൂഹിക പ്രവര്‍ത്തകരാണ് മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്ന് മനസ്സിലാക്കിയത്. ഇതോടെ എംബസിയുടെ സഹായത്തോടെ വിദഗ്ദ ചികിത്സ

saudi

അലിഫ് സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷം

റിയാദ്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പരിസ്ഥിതി വിചാര സദസ്സ് ‘ഗ്രോ ഗ്രീന്‍-24’ സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനും ഗ്ലോബല്‍ ലാന്റ് ഇനിഷ്യേറ്റീവ് കോഓഡിനേഷന്‍ ഡയറക്ടറുമായ ഡോ. മുരളി തുമ്മാരക്കുടി ഉദ്ഘാടനം ചെയ്തു. ആഗോളതാപനം, ജല, വായു, ശബ്ദ മലിനീകരണം, വൈദ്യുതി വാഹനങ്ങള്‍, സുസ്ഥിരവികസനം, തുടങ്ങി നിരവധി പാരിസ്ഥിതിക വിഷയങ്ങളില്‍ അദ്ദേഹം സംസാരിച്ചു. രണ്ടാം സെഷനില്‍ വിദ്യാര്‍ത്ഥികളുടെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി. മൂന്നാം സെഷനില്‍ അലിഫ് ഇന്‍ന്റര്‍നാഷണല്‍ സ്‌കൂള്‍ ‘ഗ്രോ ഗ്രീന്‍-24’ന്റെ

saudi

‘ഇന്ത്യാ’ മുന്നേറ്റം: റിയാദ് ഒഐസിസി ആഘോഷം

റിയാദ്: ലോകസഭാ തെരെഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ വിജയത്തില്‍ റിയാദ് ഒ.ഐ.സി.സിയുടെ വിജയാഘോഷം. ബത്ഹ സബര്‍മതി ഓഫീസില്‍ നടന്ന ആഘോഷപരിപാടിക്ക് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അബ്ദുളള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. മോദി സര്‍ക്കാറിന്റെ പത്ത് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ഒന്നും പറയാനില്ല. അതുകൊണ്ടാണ് വര്‍ഗീയത മാത്രം പ്രചാരണ ആയുധമാക്കിയും കോടികള്‍ നല്‍കി രാജ്യത്തെ ചില പ്രധാന മാധ്യമങ്ങളെ വിലക്കെടുത്തും നട്ടാല്‍ മുളയ്ക്കാത്ത നുണ പ്രചാരണങ്ങള്‍ നടത്തിയത്. സര്‍വ്വേ ഫലങ്ങള്‍

saudi

മാസപ്പിറവി ദൃശ്യമായി; ബലിപെരുന്നാള്‍ ജൂണ്‍ 16ന്

റിയാദ്: ഹജിന്റെ സുപ്രധാന കര്‍മമായ അറഫാ ദിനം ജൂണ്‍ 15ന്. ദുല്‍ഹജ് മാസപ്പിറവി റിയാദ് പ്രവിശ്യയിലെ ഹരീഖില്‍ ദൃശ്യമായി. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 7 ദുല്‍ ഹജ് ഒന്നായിരിക്കും. ബലിപെരുന്നാല്‍ ജൂണ്‍ 16ന് ആയിരിക്കും.

saudi

ലിഫ്റ്റ് പിറ്റില്‍ വീണ് രണ്ട് ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം

മക്ക: രണ്ട് ഇന്ത്യന്‍ തീര്‍ടകര്‍ താമസ സ്ഥലത്തെ ലിഫ്റ്റ് പിറ്റില്‍ വീണു മരിച്ചു. ബീഹാറില്‍ നിന്നുളള മുഹമ്മദ് സിദ്ദീഖ് (73), അബ്ദുല്‍ ലത്തീഫ് (70) എന്നിവരാണ് മരിച്ചത്. ലിഫിറ്റിന്റെ ഡോര്‍ തുറന്ന് അകത്തേക്ക് കടന്നെങ്കിലും ലിഫ്റ്റ് പിറ്റില്‍ നിന്ന് പ്ലാറ്റ്‌ഫോം ഉയര്‍ന്നിരുന്നില്ല. പ്ലാറ്റ്‌ഫോം ഉണ്ടെന്ന ധാരണയില്‍ അകത്തേക്ക് കടന്ന തീര്‍ത്ഥാടകരാണ് താഴേക്ക് പതിച്ചത്. മക്ക അസീസിയ ബില്‍ഡിംഗ് നമ്പര്‍ 145-ലാണ് സംഭവം. പൊലീസും ഇന്ത്യന്‍ ഹജ് മിഷന്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ആന്വേഷണം ആരംഭിച്ചു. കോഴിക്കോട് നിന്നുളള തീര്‍ത്ഥാടകന്‍

saudi

സംഘ്പരിവാര്‍ ഇതര സര്‍ക്കാര്‍ രൂപീകരിക്കണം; തൃശൂര്‍ വിജയം മുന്നണികളുടെ ദൗര്‍ബല്യം: പ്രവാസി വെല്‍ഫയര്‍

റിയാദ്: വന്‍ അവകാശവാദവുമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച സംഘ്പരിവാറിനും എന്‍ഡിഎയ്ക്കും രാജ്യത്തെ ജനങ്ങള്‍ കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നതെന്ന് പ്രവാസി വെല്‍ഫയര്‍ നാഷണല്‍ കമ്മിറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നയിച്ച വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ശേഷവും ബിജെപി ഒറ്റക്ക് കേവല ഭൂരിപക്ഷം നേടാനാവാത്ത രീതിയില്‍ ജനങ്ങള്‍ സംഘ്പരിവാറിനെ തഴഞ്ഞു. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ ബിജെപി ഭരണത്തിന്റെ അപകടം മനസ്സിലാക്കിയെന്ന സന്ദേശവും തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നുണ്ട്. പ്രതിപക്ഷ നേതാക്കളെ തുറുങ്കില്‍ അടച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടി.

Scroll to Top