ജീവിത വിജയത്തിന് സന്തോഷമുളള ഹൃദയവും കരുത്തുറ്റ മനസ്സും ആവശ്യം
റിയാദ്: മാനസികാരോഗ്യവും സ്വയം പരിചരണവും ഉള്‍പ്പെടെ ജീവിത വിജയത്തിന്റെ സമഗ്ര മേഖലകള്‍ വിശകലനം ചെയ്ത് ഒഐസിസി റിയാദ് വനിതാ വേദി. ‘സന്തോഷമുളള ഹൃദയം, കരുത്തുറ്റ മനസ്സ്’ എന്ന വിഷയം ലൈഫ് കോച്ചും തെറാപ്പിസ്റ്റുമായ സുഷമ ഷാന്‍ അവതരിപ്പിച്ചു. ബന്ധങ്ങള്‍ ദൃഢമാക്കി ഉന്‌മേഷം പ്രധാനം ചെയ്യാന്‍ കഴിയുന്ന ഉള്‍ക്കാഴ്ചകളും പ്രായോഗിക നുറുങ്ങുകളും ചര്‍ച്ചചെയ്തു. വനിതകള്‍ക്കു മാത്രമായി ഒരുക്കിയ പരിപാടിയില്‍ സംശയ നിവാരണത്തിനും അവസരം ഒരുക്കിയിരുന്നു. പരിപാട വനിതാ വേദി പ്രസിഡന്റ് മൃദുല വിനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് […]












