ആര്യാടന്‍ പറഞ്ഞ പ്രവചനം യാഥാര്‍ഥ്യമായി: കെപിസിസി സെക്രട്ടറി
റിയാദ്: ആര്യാടാന്‍ മുഹമ്മദ് അവസാന ശ്വാസം വരെ പ്രസക്തനായ അപൂര്‍വ്വം നേതാക്കളില്‍ ഒരാളായിരുന്നെന്ന് കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലി. ഒഐസിസി റിയാദ് മലപ്പുറം ജില്ല കമ്മറ്റി സംഘടിപ്പിച്ച ‘ആര്യാടനോര്‍മ്മയില്‍’ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീര്‍ഘവീക്ഷണത്തോടെ ഭാവി രാഷ്ട്രീയം നിരീക്ഷിക്കുകയും പ്രവചിക്കുകയും ചെയ്ത നേതാവായിരുന്നു ആര്യാടന്‍. കോണ്‍ഗ്രസ്സ് 44 സീറ്റിലേക്ക് ഒതുങ്ങിയ 2014ല്‍ രാഹുല്‍ ഗാന്ധിക്ക് മോഡിയെ പ്രതിരോധിക്കാന്‍ ആകില്ലെന്ന് കോണ്‍ഗ്രസ്സുകാര്‍ പോലും ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയില്‍ പ്രതീക്ഷ അര്‍പ്പിക്കാമെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് […]














