‘റിവര്‍ ഓഫ് തോട്‌സ്’ കവര്‍ പ്രകാശനം
ദമ്മാം: അസ്‌ലം കോളക്കോടന്‍ എഴുതി ഡെസ്റ്റിനി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് കവിതാസമാഹാരം ‘റിവര്‍ ഓഫ് തോട്‌സ്’ന്റെ കവര്‍ പ്രകാശനം ഇ.ടി മുഹമ്മദ് ബഷീര്‍ എംപി നിര്‍വ്വഹിച്ചു. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയില്‍ ശ്രദ്ധേയനായ അസ്‌ലം കോളക്കോടന്റെ രചന ജീവിതത്തെ ആഴത്തില്‍ അനുഭവിപ്പിക്കുന്ന മിസ്റ്റിക് സ്വഭാവമുള്ള കവിതകളുടെ സമാഹാരമാണ്. ജീവിത ഗന്ധിയായ തന്റെ പ്രവാസാനുഭവ കുറിപ്പുകളിലൂടെ പ്രവാസം വായിച്ച എഴുത്തുക്കാരന്റെ പ്രഥമ കവിതാ സമാഹാരത്തിന് അവതാരിക എഴുതിയതും രാഷ്ട്രീയക്കാര്‍ക്കിടയിലെ എഴുത്തുക്കാരന്‍ കൂടിയായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി തന്നെയാണ്. […]














