രശ്മി അനിലിന് എംഎസ്എം അലുംനി സ്വീകരണം
റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദില്‍ എത്തിയ എംഎസ്എം കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥിനിയും സിനിമ സീരിയല്‍ നടിയുമായ രശ്മി അനിലിന് കായംകുളം എംഎസ്എം കോളേജ് അലുംനി റിയാദ് ചാപ്റ്റര്‍ സ്വീകരണം നല്‍കി. മലാസ് ചെറീസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഷംനാദ് കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ഫോര്‍ക്ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത്, മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, ഡോ: ജയചന്ദ്രന്‍, നിഖില സമീര്‍, മുഹമ്മദ് ഷെഫീഖ് എന്നിവര്‍ സംസാരിച്ചു. […]














