ഗ്രന്ഥശാലകള്‍ക്ക് സൗജന്യ പുസ്തകം: മലബാര്‍ ഹെറിറ്റേജ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു
ദമ്മാം: കേരളത്തിലെ തെരഞ്ഞെടുത്ത നൂറിലധികം ഗ്രന്ഥശാലകള്‍ക്ക് സൗജന്യ പുസ്തക കിറ്റ് വിതരണത്തിനൊരുങ്ങി മലബാര്‍ കൗണ്‍സില്‍ ഓഫ് ഹെറിറ്റേജ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് ദമ്മാം ചാപ്റ്റര്‍. കഥ, കവിത, നോവല്‍, ചരിത്രം തുടങ്ങിയ വിഭാഗത്തില്‍ പെട്ട പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. ഡെസ്റ്റിനി ബുക്‌സ് കോഴിക്കോടുമായി ചേര്‍ന്നാണ് മലബാര്‍ ഹെറിറ്റേജ് സാരഥികള്‍ വൈവിദ്ധ്യമാര്‍ന്ന പദ്ധതി നടപ്പിലാക്കുന്നത്. ആഗസ്റ്റ് ആദ്യവാരം പുസ്തകകിറ്റ് വിതരണം ആരംഭിക്കും. പുസ്തകങ്ങള്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഗ്രന്ഥശാലയെ കുറിച്ചുള്ള ലഘു വിവരണം, അപേക്ഷ, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ […]














