Sauditimesonline

ceasefire
ഭീഷണിയൊഴിഞ്ഞ 24 മണിക്കൂര്‍; നാളെ നിര്‍ണായക ചര്‍ച്ച
gulf, saudi

വിഎഫ്എസിന് കരാര്‍ നഷ്ടമായി; സൗദിയില്‍ പാസ്സ്‌പോര്‍ട്ട് സേവനങ്ങളുടെ കരാര്‍ അലങ്കിത് കമ്പനിയ്ക്ക്

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് എന്നിവിടങ്ങളിലെ വിവിധ സേവനങ്ങളുടെ ഔട്ടസോഴ്‌സിംഗ് ഏജന്‍സിയായി അലങ്കിത് അസൈന്‍മെന്റ് ലിമിറ്റഡിനെ തെരഞ്ഞെടുത്തു. പാസ്സ്‌പോര്‍ട്ട് അപേക്ഷ, കോണ്‍സുലാര്‍ സേവനങ്ങള്‍, വീസ, അറ്റസ്‌റ്റേഷന്‍ എന്നിവയ്ക്കുളള അപേക്ഷകള്‍ സ്വീകരിക്കുകയും ഡെലിവറി നടത്തുന്നതിനും അലങ്കിത് ലിമിറ്റഡ് യോഗ്യത നേടിയതായി റിയാദ് ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ വ്യക്തമാക്കി. സര്‍ട്ടിഫൈഡ് പാസ്‌പോര്‍ട്ട് വെറ്റിംഗ് (സിപിവി) സര്‍വ്വീസിന് താല്‍പര്യമുളള കമ്പനികളില്‍ നിന്ന് നേരത്തെ റിയാദ് ഇന്ത്യന്‍ എംബസി അപേക്ഷ ക്ഷണിച്ചിരുന്നു. അലങ്കിത് ലിമിറ്റഡിന് പുറമ ബിഎല്‍എസ് […]

gulf, saudi

സ്‌കൂള്‍ തെരഞ്ഞെടുപ്പു നടത്തി ഡ്യൂണ്‍സ്

റിയാദ്: വിദ്യാര്‍ത്ഥികളില്‍ ജനാധിപത്യ ബോധവും നേതൃഗുണവും വളര്‍ത്താന്‍ സ്‌കൂള്‍ തെരഞ്ഞെടുപ്പു നടത്തി ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍. എട്ടാം ക്ലാസ് ആല്‍ഫ ഹൗസിലെ കിഷോര്‍ സന്തോഷ് (ഹെഡ് ബോയ്), മര്‍വി ഉദയ് നസാരെ (ഹെഡ് ഗേള്‍) എന്നിവരെ തെരഞ്ഞെടുത്തു. ഏഴാം ക്ലാസ് ബീറ്റ ഹൗസിലെ അയാന്‍ അസീസ് (വൈസ് ഹെഡ് ബോയ്), ഷൈസ (വൈസ് ഹെഡ് ഗേള്‍) എന്നിവരെയും തെരഞ്ഞെടുത്തു. ജനാധിപത്യ രീതികള്‍ നടന്ന വോട്ടിംഗ് പ്രക്രിയയില്‍ സ്‌കൂള്‍ മാനേജര്‍ അബീര്‍, പ്രിന്‍സിപ്പല്‍ സംഗീത അനൂപ്, ഹെഡ് മിസ്‌ട്രെസ്സ്

gulf, saudi

പ്രധാനമന്ത്രിയുമായി ആസ്റ്റര്‍ എംഡി അലീഷ മൂപ്പന്‍ കൂടിക്കാഴ്ച നടത്തി

ജിദ്ദ: സൗദിയില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മാനേജിങ്ങ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പന്‍ കൂടിക്കാഴ്ച്ച നടത്തി. പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞത് പ്രചോദനമാണെന്ന് അവര്‍ പറഞ്ഞു. പ്രധാനമന്ത്രിയെ കാണുന്നത് ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ഭാഗമായതിന്റെ അഭിമാനവും സാധ്യതകളുമാണ് തിരിച്ചറിയുന്നത്. ഇന്ത്യയും മിഡില്‍ ഈസ്റ്റും തമ്മിലുള്ള ബന്ധം, പ്രത്യേകിച്ച് സൗദി അറേബ്യ, യുഎഇ പോലുള്ള രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് പ്രധാനമന്ത്രിയുടെ ദീര്‍ഘ വീക്ഷണം ശക്തമായ

gulf, saudi

‘കാസ്റ്റ് അയണ്‍ ഡ്രെയിനേജ് സിസ്റ്റം’: എഞ്ചിനീയേഴ്‌സ് ഫോറം ശില്പശാല

റിയാദ്: കേരള എഞ്ചിനീയര്‍സ് ഫോറം റിയാദ് (കെ.ഇ.എഫ്.ആര്‍) നൈപുണ്യ വികസന ശില്പശാല സംഘടിപ്പിച്ചു. പി.എ.എം ബില്‍ഡിംഗുമായി സഹകരിച്ച് ‘കാസ്റ്റ് അയണ്‍ ഡ്രെയിനേജ് സിസ്റ്റം’ എന്ന വിഷയത്തില്‍ വിവിധ സാങ്കേതിക വശങ്ങളും നവീന ഡ്രെയിനേജ് സൊല്യൂഷനുകളും ചര്‍ച്ച ചെയ്തു. പി.എ.എം ബില്‍ഡിംഗിന്റെ കൊമേഴ്‌സ്യല്‍ മാനേജര്‍ ഖമീസ് അല്‍ മജ്ദുബ, ഉയര്‍ന്ന നിലവാരമുള്ള ഡ്രെയിനേജ് സംവിധാനങ്ങള്‍ പരിചയപ്പെടുത്തി. സാങ്കേതിക അവതരണം പി.എ.എം ബില്‍ഡിംഗിന്റെ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്‌പെഷ്യലിസ്റ്റ് സെങ്ക് ബോഡുറോഗ്ലു അവതരിപ്പിച്ചു. എഞ്ചിനീയറിംഗ് ആന്റ് ഡിസൈന്‍ സപ്പോര്‍ട്ട്, കാസ്റ്റ് അയണ്‍

gulf, saudi

എംഇഎ കോളെജ് അലുംനി കുടുംബ സംഗമം

റിയാദ്: എംഇഎ എഞ്ചിനീയറിംഗ് കോളേജ് അലുംനി റിയാദ് ചാപ്റ്റര്‍ പ്രഥമ പ്രവര്‍ത്തക സമിതി ഉദ്ഘാടനവും കുടുംബ സംഗമവും നടന്നു. എക്‌സിറ്റ് 18 സദാ കമ്യൂണിറ്റി സെന്ററില്‍ നടന്ന പരിപാടിയില്‍ വിശിഷ്ടാതിഥികളും അലുംനി കൂടുംബങ്ങളും പങ്കെടുത്തു. പ്രസിഡന്റ് മുഹമ്മദ് നിഷാദ് അധ്യക്ഷത വഹിച്ചു. കേരള എഞ്ചിനീയറിംഗ് ഫോറം പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിച്ചു. കെഇഎഫ് സെക്രട്ടറി മുഹമ്മദ് ഹഫീസ് ആശംസകള്‍ നേര്‍ന്നു. അലുംനി കമ്മിറ്റിയുടെ ഭാവി പദ്ധതികള്‍ വൈസ് പ്രസിഡന്റ് ലബീബ് ആനമങ്ങാടന്‍, സെക്രട്ടറി ഉസ്മാന്‍

gulf, saudi

‘മൈത്രി കാരുണ്യ ഹസ്തം’ അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

കരുനാഗപ്പളി: റിയാദ് മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ‘മൈത്രി കാരുണ്യഹസ്തം’ പദ്ധതിയിലൂടെ ഇരുപത് ലക്ഷം രൂപയുടെ ധന സഹായം വിതരണം ചെയ്യും. കരുനാഗപ്പള്ളി താലൂക്കിലെ 200 അര്‍ബുദ രോഗികള്‍ക്കു പതിനായിരം രുപ വീതം നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2025 ഏപ്രില്‍ 26 ശനി ഉച്ചക്ക് 2ന് കരുനാഗപ്പള്ളി ശ്രീധരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ അര്‍ബുദ രോഗ വിദഗ്ദ്ധന്‍ ഡോ. വി. പി ഗംഗാധരന്‍ ‘ക്യാന്‍സറിനെ പേടിക്കണ്ട’ എന്ന വിഷയം അവതരിപ്പിക്കും.

gulf, saudi

ഭീകരതക്ക് മതമില്ല; ഭീകരതയുടെ മതം ഭീകരത മാത്രം

റിയാദ്: മത നിരപേക്ഷ സമൂഹം താമസിക്കുന്ന ഇന്ത്യയെ കലുഷിതമാക്കാനുള്ള ഛിദ്രശക്തികളുടെ ശ്രമം രാജ്യം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലീം കളക്കര. പഹല്‍ഗാം തീവ്രവാദി ആക്രമണങ്ങളില്‍ ജീവന്‍വെടിഞ്ഞ നിരപരാധികളായ സഹോദരങ്ങളുടെ വേര്‍പാടില്‍ പ്രണാമം അര്‍പ്പിച്ച് റിയാദ് ഒഐസിസി സംഘടിപ്പിച്ച തീവ്രവാദ വിരുദ്ധ പ്രതിജ്ഞാ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ വര്‍ഗ്ഗിയ തീവ്രവാതമായാലും ഭൂരിപക്ഷ

gulf, saudi

ഒഐസിസി സുരക്ഷാ പദ്ധതി തുക കൈമാറി

റിയാദ്: താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച തിരുവനന്തപുരം വര്‍ക്കല സ്വദേശി ജലാലുദ്ദീന്റെ കുടുംബത്തിന് ഒഐസിസി സുരക്ഷാ പദ്ധതിയുടെ സഹായം കൈമാറി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നടപ്പിലാക്കിയ പദ്ധതി പ്രകാരം മൂന്ന് ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് സലീം കളക്കര തിരുവനന്തപുരം ജില്ല ആക്റ്റിംഗ് പ്രിസിഡന്റും ജില്ല സുരക്ഷാ കണ്‍വീനറുമായ അന്‍സാര്‍ വര്‍ക്കലക്കു കൈമാറി. ചടങ്ങില്‍ കണ്ണൂര്‍ യൂത്തു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, ഒഐസിസി ഭാരവാഹികളായ കുഞ്ഞി കുമ്പള, സലീം അര്‍ത്തിയില്‍,

gulf, saudi

വഖഫ് ഭേദഗതി ഭരണഘടനാ വിരുദ്ധം; സംഘപരിവാറിന്റേത് വിഭജന ആശയം

റിയാദ്: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സംസ്‌കൃതി സംഘടിപ്പിച്ച ചര്‍ച്ചാ സംഗമം. ‘വഖഫ് ഭേദഗതി നിയമം ഉയര്‍ത്തുന്ന രാഷ്ട്രീയം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചെയര്‍മാന്‍ ബഷീര്‍ ഇരുമ്പുഴി അധ്യക്ഷത വഹിച്ചു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനങ്ങള്‍ക്ക് ഗുണകരമായ ഒരു നിയമ നിര്‍മ്മാണവും നടത്താത്ത മോദി ഭരണകൂടം

azhchavatam, gulf, saudi

സൗഹൃദം സുദൃഢമാക്കി ഇന്ത്യയും സൗദിയും

ഇന്ത്യാ സൗദി ഉഭയകക്ഷി സൗഹൃദത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതു ഇന്നും തുടരുകയാണ്. അതിന്റെ തുടര്‍ച്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനം. രണ്ട് ദിവസത്തെ ഔദ്യോഗിക പരിപാടികളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയത്. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മണിക്കൂറുകള്‍ മാത്രം ജിദ്ദയില്‍ ചെലവഴിച്ച പ്രധാനമന്ത്രി, യാത്ര വെട്ടിച്ചുരുക്കി ഇന്ത്യയിലേയ്ക്കു മടങ്ങി. എന്നിരുന്നാലും സുപ്രധാന കൂടിക്കാഴ്ചകളിലും ചര്‍ച്ചകളിലും പ്രധാനമന്ത്രി പങ്കെടുത്തു. ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ രണ്ടാം യോഗത്തില്‍ സഹ അധ്യക്ഷ സ്ഥാനം വഹിക്കുകയും ചെയ്തു. വിവിധ

gulf, saudi

ലഹരി മയക്കുന്ന മയാവലയം; സമൂഹത്തിനും ഉത്തരവിദിത്വം

റിയാദ്: ലഹരി മയക്കുന്ന മായാവലയത്തിലേയ്ക്കു കൗമാരം വഴുതിപ്പോകുന്നില്ലെന്ന് ഉറപ്പാക്കുന്നതില്‍ കുടുംബങ്ങള്‍ക്കും പൊലീസിനും മാത്രമല്ല സമൂഹത്തിനും ഉത്തരവാദിത്വമുണ്ടെന്ന് ഒ.ഐ.സി.സി റിയാദ് പ്രസിഡന്റ് സലീം കളക്കര. ലഹരിക്കെതിരെ ഒഐസിസി വനിതാവേദി മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘എ വേക്ക് അപ്പ് കോള്‍ ഫോര്‍ ടീന്‍സ് ആന്റ് പാരന്റ്‌സ്’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാവേദി പ്രസിഡന്റ് മൃദുല വിനീഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജാന്‍സി പ്രഡിന്‍ ആമുഖ പ്രസംഗം നിര്‍വ്വഹിച്ചു. ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഫൈസല്‍

gulf, saudi

കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

റിയാദ്: കരുക്കള്‍ നീക്കിയും ചെക്ക് പറഞ്ഞും കരുന്നുകളുടെ ചതുരംഗക്കളി ആവേശമായി. ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഒരുക്കിയ പ്രഥമ ഇന്റര്‍ സ്‌കൂള്‍ ചെസ് മത്സരമാണ് കുരുന്നു പ്രതിഭകളുടെ ചെസ്സ് വൈഭവം മാറ്റുരച്ച സംഗമ വേദിയായത്. മത്സരം ഈജിപ്ഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഹെഷാം അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സംഗീത അനൂപ് വിജയികളെ പ്രഖ്യാപിച്ചു. വൈജ്ഞാനിക മികവ്, വ്യക്തിഗത വളര്‍ച്ച, സാമൂഹിക ഇടപെടല്‍ തുടങ്ങിയവ ഉള്‍പ്പെടെ ജീവിതത്തിന്റെ വിവിധ വശങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ചെസ്സ് കളി സഹായിക്കും.

gulf, saudi

ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് ‘കേളി ജ്വാല’ അവാര്‍ഡ്

റിയാദ്: കേളി കുടുംബവേദി ‘ജ്വാല-2025’ അവാര്‍ഡ് റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന്. അധ്യാപിക, സൂപ്പര്‍വൈസര്‍, ഹെഡ്മിസ്ട്രസ്, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍, സി.ബി.എസ്.ഇ സെന്‍ട്രല്‍ ബോര്‍ഡ് പരീക്ഷാ സൂപ്രണ്ട്, വൈസ് പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ 35 വര്‍ഷത്തെ സേവന മികവിനാണ് അംഗീകാരം. റിയാദില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിന്റെ അമരത്തെത്തുന്ന ആദ്യ വനിതാ പ്രിന്‍സിപ്പല്‍ കൂടിയാണ് മീരാ റഹ്മാന്‍. ആലുവ സ്വദേശിനിയാണ്. വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കേളി കുടുംബവേദി സംഘടിപ്പിക്കുന്ന ‘ജ്വാല

gulf, saudi

പഹല്‍ഗാം ആക്രമണം: സൗദി സന്ദര്‍ശനം റദ്ദാക്കി പ്രധാനമന്ത്രി മടങ്ങി

റിയാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി യാത്ര വെട്ടിച്ചുരുക്കി ദല്‍ഹിയ്ക്കു മടങ്ങി. ദ്വിദിന സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി ജിദ്ദയിലെത്തിയത്. സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനുമായി പ്രധാനമന്ത്രിയും സംഘവും കൂടിക്കാഴ്ച നടത്തി. സന്ദര്‍ശനം റദ്ദാക്കിയ സാഹചര്യത്തില്‍ നാളെ നിശ്ചയിച്ചിരുന്ന നാലു ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവെച്ചാണ് പ്രധാന മന്ത്രി മടങ്ങിയത്. പഹല്‍ഗാം ആക്രമണത്തില്‍ കിരീടാവകാശി അനുശോചനം അറിയിച്ചു. എന്തു സഹായത്തിനും സൗദി അറേബ്യ സന്നദ്ധമാണെന്നു കിരീടാവകാശി വ്യക്തമാക്കിയതായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍

Scroll to Top