കൊവിഡ് സര്‍ട്ടിഫിക്കേറ്റില്‍ ബാച് നമ്പര്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി
റിയാദ്: കേരള സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കൊവിഡ് സര്‍ട്ടിഫിക്കേറ്റില്‍ ബാച് നമ്പര്‍ ഉള്‍പ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സൗദി പ്രവാസികള്‍ക്ക് ആശ്വാസമാകും. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കേരള സര്‍ക്കാര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് പരിഷ്‌കരിക്കണമെന്ന് സൗദിടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരള സര്‍ക്കാര്‍ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് വിതരണം ചെയ്യുന്ന കൊവിഡ് സര്‍ട്ടിഫിക്കേറ്റില്‍ വാക്‌സിന്റെ ബാച് നമ്പരും തീയതിയും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. അതുകൊണ്ടുതന്നെ സര്‍ട്ടിഫിക്കേറ്റ് അംഗീകരിച്ചിരുന്നില്ല. ഇതുസംബന്ധിച്ച് […]














