കസ്റ്റംസ് തീരുവ ഒഴിവാക്കും
റിയാദ്: സൗദിയില്‍ ആയിരം റിയാലില്‍ കുറവുളള വ്യക്തിഗത ഉപയോഗത്തിനുളള ഉത്പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്ക് നികുതി ബാധകമല്ലെന്ന് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി. ഓണ്‍ലൈനില്‍ വിദേശങ്ങളില്‍ നിന്നു ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് കസ്റ്റംസിന്റെ വിശദീകരണം. ഉത്പ്പന്നങ്ങളുടെ മൂല്യവും കൊറിയര്‍ ചാര്‍ജും ഉള്‍പ്പെടെ ആകെ മൂല്യം 1,000 റിയാലില്‍ കുറവാണെങ്കില്‍ വ്യക്തിഗത സാധനങ്ങള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കും. 15 ശതമാനം വാറ്റ് എല്ലാ ഇറക്കുമതികള്‍ക്കും ഏര്‍പ്പെടുത്തുമെന്നും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ഇറക്കുമതിയും കസ്റ്റംസ് ക്ലിയറന്‍സും […]














