സൗദിക്ക് പ്രവാസി മലയാളികളുടെ ഐക്യദാര്‍ഢ്യം; ‘യാ സല്‍മാന്‍’ സംഗീത ആല്‍ബം
റിയാദ്: ദേശീയ ദിനം ആഘോഷിക്കാനുളള ഒരുക്കത്തിലാണ് സൗദിയിലെ പ്രവാസി മലയാളികള്‍. സെപ്തംബര്‍ 23ന് 91-ാമത് ദേശീയ ദിനം ആഘോഷിക്കുന്ന സൗദി അറേബ്യക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ‘യാ സല്‍മാന്‍’ എന്ന പേരില്‍ സംഗീത ആല്‍ബം തയ്യാറാക്കിയിരിക്കുകയാണ് ഒരു കൂട്ടം മലയാളികള്‍. സമൃദ്ധിയുടെ ഒന്‍പത് ദശകങ്ങളാണ് കടന്ന് പോയത്. ഇതാണ് സംഗീത ആല്‍ബത്തിന്റെ ഇതിവൃത്തം. ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുടെ കരുത്തുറ്റ നേതൃത്വത്തിന് അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നുകൊണ്ടാണ് യാ സല്‍മാന്‍ എന്ന സംഗീത ആല്‍പം […]














